Crime News: ദിവസങ്ങളിലായി ബാലികയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 5 വർഷം കഠിന തടവ്
വിവിധ ദിവസങ്ങളിലായി പ്രതി അതിക്രമിച്ചു കയറുകയും കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയായാക്കിയെന്നുമാണ് പ്രോസിക്യൂഷൻ വാദം.

പാലക്കാട്: 13 വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗീകമായി പീഡിപ്പിച്ച പ്രതിക്ക് 5 വർഷം കഠിന തവും പിഴയും. കമ്പാലത്തറ, കന്നിമാരി സ്വദേശശി വിഗ്നേഷ് ബാബു (37)നാണ് പോക്സോ കേസിൽ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി സഞ്ജു ശിക്ഷ വിധിച്ചത്. ഇയാൾ പിഴയായി 20,000 രൂപയും നൽകണം. പിഴ അടക്കാത്ത പക്ഷം രണ്ടുമാസം അധിക കഠിനതടവും വിഗ്നേഷ് ബാബു അനുഭവിക്കേണ്ടി വരും. ഇതിന് പുറമെ അതിജീവിതയ്ക്ക് പിഴത്തുക കൂടാതെ അധിക ധനസഹായത്തിനും കോടതി വിധിച്ചിട്ടുണ്ട്.
2020- ജൂണിലാണ് കേസിനാസ്പദമായ സംഭവം കമ്പാലത്തറയിലുള്ള അതിജീവിതയുടെ വീട്ടിൽ വിവിധ ദിവസങ്ങളിലായി പ്രതി അതിക്രമിച്ചു കയറുകയും കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയായാക്കിയെന്നുമാണ് പ്രോസിക്യൂഷൻ വാദം. കേസിൽ അന്വേഷണം നടത്തിയ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മീനാക്ഷിപുരം സബ് ഇൻസ്പെക്ടർ ആയിരുന്ന സി.കെ രാജേഷാണ്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമികയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കേസിൽ 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ സമർപ്പിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ച് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എഎസ്ഐ സതിയാണ്.