Cannabis Seized: ആഡംബര കാറിൽ 45 കിലോ കഞ്ചാവ്; കൊച്ചിയിൽ ബംഗാൾ സ്വദേശികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

Cannabis Seized In Ernakulam: 45 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. കൊച്ചി മാണിക്കമംഗലത്താണ് സംഭവം.

Cannabis Seized: ആഡംബര കാറിൽ 45 കിലോ കഞ്ചാവ്; കൊച്ചിയിൽ ബംഗാൾ സ്വദേശികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

28 Sep 2025 07:37 AM

എറണാകുളത്ത് വൻ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. കൊച്ചി മാണിക്കമംഗലത്ത് ആഢംബര കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. എറണാകുളത്തെ ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.

Also Read: Kerala Rain Alert Today: വടക്കൻകേരളത്തിൽ പരക്കെ മഴ; ഇന്ന് നാല് ജില്ലകളിൽ യെലോ അലർട്ട്

പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്. ബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്‍ലാം, സാഹിൽ മണ്ഡൽ, അബ്ദുൾ കുദ്ദൂസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഡംബര കാറിൻ്റെ സീറ്റ് തുറന്ന് ഉള്ളിൽ കഞ്ചാവ് നിറച്ചാണ് ഇവർ കടത്താൻ ശ്രമം നടത്തിയത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. ഒഡീഷയിൽ നിന്ന് വാടകയ്ക്കെടുത്ത കാറിൽ വ്യാജ കേരള രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുകയായിരുന്നു.

ഇവർ മുൻപും ഇത്തരത്തിൽ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടെന്നാണ് വിവരം. എറണാകുളത്ത് ഇതരസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂർ, അങ്കമാലി, കാലടി മേഖലകളിൽ വില്പന നടത്താനായാണ് കഞ്ചാവ് കൊണ്ടുവന്നത്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്