AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Kalolsavam 2026: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം; മോഹൻലാൽ മുഖ്യാതിഥി

64th Kerala School Kalolsavam’s Valedictory Function: ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി.

Kerala School Kalolsavam 2026: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം; മോഹൻലാൽ മുഖ്യാതിഥി
Mohanlal
Sarika KP
Sarika KP | Published: 18 Jan 2026 | 06:36 AM

തൃശ്ശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് സമാപനം. ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി. കലോത്സവം അവസാന നാൾ എത്തിനിൽക്കുമ്പോൾ പോയിന്റ് പട്ടികയില്‍, കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. തൊട്ടുപിന്നിലായി തൃശ്ശൂരുമുണ്ട്. ഇനി 8 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

നിലവിൽ 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് 978 പോയിന്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തുമാണ്. തൊട്ടുപിന്നിൽ 977 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്ത് ഇരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാന ദിവസത്തെ പ്രധാന മത്സരം. ഇന്ന് അവധി ദിവസമായതിനാൽ തേക്കിൻകാട് മൈതാനത്തേക്ക് ആളൊഴുക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:മഴയുണ്ടോ? കുടയെടുത്തേക്കാം…ഒരു വരവ് കൂടി വരാന്‍ സാധ്യത

അതേസമയം എട്ട് വർഷത്തിനു ശേഷമാണ് തൃശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. നഗരത്തിലെ 25 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 249 മത്സര ഇനങ്ങളിലായി ഏകദേശം 15,000 വിദ്യാർഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളും ഉൾപ്പെടുത്തി.