കട്ടപ്പനയിൽ 8 വർഷം മുമ്പ് അയൽക്കാരൻ നൽകിയ അലമാരയിൽ 7 പവൻ സ്വർണ്ണവും പണവും; തിരികെ നൽകി മാതൃകയായി
മരിച്ചുപോയ തന്റെ അമ്മച്ചിയുടെ അലമാരയാണ് ജിജോ എന്ന അധ്യാപകൻ അയൽവാസിയായ ബാബുവിന് നൽകിയത്. 11 വർഷം മുമ്പ് ഒരു അപകടത്തിൽ മരിച്ചുപോയ ജിജോയുടെ അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന അലമാരയായിരുന്നു അത്.എന്നാൽ അലമാരയുടെ ഡ്രോ അടക്കാനും തുറക്കാനും ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ബാബു അലമാരിയുടെ ഡ്രോ അഴിച്ചെടുത്തത്. അതിൽ ഒരു പേഴ്സിൽ ആയിട്ടാണ് സ്വർണവും പണവും ഉണ്ടായിരുന്നത്......
ഇടുക്കി: കട്ടപ്പനയിൽ വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ട സ്വർണവും പണവും ഉടമയ്ക്ക് തിരികെ നൽകിയ സംഭവം മാതൃകയാവുകയാണ്. കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശെരിൽ ബാബുവാണ് വർഷങ്ങൾക്കു മുമ്പുള്ള അയൽക്കാരന്റെ പണം കഴിഞ്ഞ ദിവസം തിരികെ നൽകിയത്. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് സംഭവം വെള്ളയാംകുടി കൈനിക്കുന്നേൽ ജിജോ എന്ന അധ്യാപകൻ തന്റെ അയൽവാസിയായ ബാബുവിന് സ്റ്റീലിന്റെ അലമാര സൗജന്യമായി നൽകിയിരുന്നു.
11 വർഷം മുമ്പ് ഒരു അപകടത്തിൽ മരിച്ചുപോയ ജിജോയുടെ അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന അലമാരയായിരുന്നു അത്. പിന്നീട് ബാബുവിനിത് സൗജന്യമായി നൽകുകയായിരുന്നു. അലമാര പഴക്കം ചെന്നതിനെ തുടർന്ന് ഇതിനുള്ളിലെ ഡ്രോ അടയ്ക്കാനും തുറക്കാനും ബുദ്ധിമുട്ടായിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ചയിൽ ബാബു അലമാരയുടെ ഡ്രോ അഴിച്ചെടുത്തപ്പോഴാണ് പേഴ്സിനുള്ളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവും കണ്ടത്.
ALSO READ:മിശ്രവിവാഹമാണോ? സാമ്പത്തിക സഹായം സര്‍ക്കാര്‍ തരും; അപേക്ഷിക്കാം
സ്വർണ്ണം കൊണ്ടുള്ള ഒരു കൊന്തയും മാലയും, വളയും, കമ്മലും ആയിരുന്ന പേഴ്സിൽ ഉണ്ടായിരുന്നത്. ഇവയെല്ലാം കൂടി ഏകദേശം ഏഴ് പവനോളം സ്വർണം ഉണ്ട്. കൂടാതെ 7500 രൂപയും ഉണ്ട്. പിൻവലിച്ച നോട്ടുകൾ ആയിരുന്നു ഉള്ളത്. എന്നാൽ ഉടനെ തന്നെ ബാബു സ്വർണ്ണവും പണവും അലമാരയിൽ കണ്ട വിവരം ജിജോയെ അറിയിക്കുകയും വാർഡ് കൗൺസിലർ ബീന സിബിയുടെ സാന്നിധ്യത്തിൽ അവയെല്ലാം ഉടമയ്ക്ക് തന്നെ കൈമാറുകയും ചെയ്തു. ഇതോടെ ബാബു മറ്റുള്ളവർക്ക് ഒരു മാതൃകയായി മാറുകയാണ്. വലിയ കഷ്ടപ്പാടുകൾക്കിടയിലാണ് ബാബു ജീവിക്കുന്നത് എന്നിട്ടും തനിക്കും മുന്നിൽ വന്ന സമ്പത്ത് അർഹനല്ലാത്തതിനാൽ അദ്ദേഹം തിരിച്ചു നൽകിയിരിക്കുന്നു.