Inter Caste Marriage: മിശ്രവിവാഹമാണോ? സാമ്പത്തിക സഹായം സര്‍ക്കാര്‍ തരും; അപേക്ഷിക്കാം
Inter Caste Marriage Financial Support in Kerala: മിശ്രവിവാഹത്തെ തുടര്‍ന്നുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. എന്നാല്‍ ദമ്പതിമാരില്‍ ഒരാള്‍ പട്ടികജാതിയില്‍പെട്ട ആളായിരിക്കണമെന്ന് മാത്രം. 75,000 രൂപയാണ് ഗ്രാന്റായി ലഭിക്കുക. വിവാഹം കഴിഞ്ഞ ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
ഇന്ന് ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് വിവാഹിതരാകുന്നവര്‍ ധാരാളമാണ്. തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍, ചിലപ്പോള്‍ അവര്‍ക്ക് നേരിടേണ്ടി വരിക പ്രതിസന്ധികളുടെ കൂമ്പാരമായിരിക്കും. എത്ര തന്നെ ജാതിയും മതവുമില്ലെന്ന് പറഞ്ഞാലും വിവാഹസമയത്ത് അവ തീര്‍ക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. എല്ലാവരുടെയും തീരുമാനങ്ങൾ മറികടന്നുകൊണ്ട് മിശ്രവിവാഹിതരാകുന്നവർക്ക് (Inter-Caste Marriage) സാമ്പത്തികമായ ഞെരുക്കങ്ങളും ഉണ്ടാകാനും സാധ്യതയേറെയാണ്. എന്നാൽ ഇതിനെയെല്ലാം നേരിടാന്‍ സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ട്.
മിശ്രവിവാഹത്തെ തുടര്‍ന്നുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. എന്നാല്‍ ദമ്പതിമാരില്‍ ഒരാള്‍ പട്ടികജാതിയില്‍പെട്ട ആളായിരിക്കണമെന്ന് നിബന്ധനയുണ്ട്.
ഇന്ന് തന്നെ അപേക്ഷിക്കാം
മിശ്രവിവാഹം ചെയ്യുന്നവർക്ക് 75,000 രൂപയാണ് സർക്കാരിൽ നിന്നും ഗ്രാന്റായി ലഭിക്കുക. വിവാഹം കഴിഞ്ഞ ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയില്‍ ദമ്പതികൾ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ദമ്പതിമാരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍, കുടുംബ വാര്‍ഷിക വരുമാനം, സഹവാസ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷിക്കാന്‍ വേണ്ട പ്രധാന രേഖകള്‍.
ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരിക്കലും ഒരു ലക്ഷം രൂപയില്‍ അധികമാകരുത്.
മുന്നാക്ക വിഭാഗക്കാര്‍ക്കും സഹായം
മിശ്രവിവാഹം ചെയ്യുന്നവർക്ക് മാത്രമല്ല, വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച് വിവാഹം ചെയ്യുന്നവർക്കും സർക്കാർ ധനസഹായം നൽകുന്നുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് മംഗല്യ സമുന്നതി പദ്ധതി. ഈ പദ്ധതി വഴി സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ വിവാഹത്തിന് ധനസഹായം നല്‍കുന്നത്. ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷക്ഷകളില്‍ നിന്നും ഏറ്റവും കുറവ് വരുമാനമുള്ളവരെ തിരഞ്ഞെടുത്താണ് സർക്കാർ ധനസഹായം വിതരണം ചെയ്യുക. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.