AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Attack Against Family: രണ്ട് വർഷം മുമ്പ് കുടുംബാംഗങ്ങൾ തമ്മിൽ തർക്കം: കൊട്ടാരക്കരയിൽ 4 പേർക്ക് വെട്ടേറ്റു; പ്രതികൾ ഒളിവിൽ

Attack Against Family In Kottarakkara: അരുൺ, മാതാവ് ലത, പിതാവ് സത്യൻ, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവർ നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.

Attack Against Family: രണ്ട് വർഷം മുമ്പ് കുടുംബാംഗങ്ങൾ തമ്മിൽ തർക്കം: കൊട്ടാരക്കരയിൽ 4 പേർക്ക് വെട്ടേറ്റു; പ്രതികൾ ഒളിവിൽ
ആശുപത്രിയിൽ നിന്നുള്ള ദൃശ്യംImage Credit source: social media
Sarika KP
Sarika KP | Published: 16 Feb 2025 | 03:30 PM

കൊല്ലം: കൊട്ടാരക്കര മൈലത്ത് കുടുംബത്തിന് നേരേ യുവാക്കളുടെ ആക്രമണം. മൈലം സ്വദേശി അരുൺ, അരുണിന്‍റെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഇരുവരും സഹോദരങ്ങളാണ്.

വെള്ളാരംകുന്നിലെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടെയിലാണ് സംഭവം. അരുൺ, മാതാവ് ലത, പിതാവ് സത്യൻ, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവർ നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ കുഞ്ഞിന് പരിക്കേറ്റിട്ടില്ല. രണ്ട് വർഷം മുൻപ് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വൈരാ​ഗ്യത്തെ തുടർന്നാണ് ആക്രമണമെന്നുമാണ് കൊട്ടാരക്കര പോലീസ് പറയുന്നത്.

Also Read:ബൈക്ക് അപകടങ്ങളില്‍ പൊലിഞ്ഞ് ജീവനുകള്‍; ചാലക്കുടിയില്‍ മരിച്ചത് സഹോദരങ്ങള്‍, പോത്തൻകോട് ദമ്പതികള്‍

ഇതിനു മുൻപും ഈ ആക്രമി സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അക്രമിച്ച രണ്ടുപേരും ഇപ്പോൾ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.