AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bike Accident: ബൈക്ക് അപകടങ്ങളില്‍ പൊലിഞ്ഞ് ജീവനുകള്‍; ചാലക്കുടിയില്‍ മരിച്ചത് സഹോദരങ്ങള്‍, പോത്തൻകോട് ദമ്പതികള്‍

Bike Accidents Deaths : ചാലക്കുടിയില്‍ ബൈക്ക് അപകടത്തില്‍ പെരുമ്പാവൂര്‍ പട്ടിമറ്റം സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. കുടുംബസംഗമം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരുപകടത്തില്‍ പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ദമ്പതികളും മരിച്ചു. ഡ്യൂക്ക് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഡ്യൂക്കിലുണ്ടായിരുന്നവര്‍ ഗുരുതരാവസ്ഥയില്‍

Bike Accident: ബൈക്ക് അപകടങ്ങളില്‍ പൊലിഞ്ഞ് ജീവനുകള്‍; ചാലക്കുടിയില്‍ മരിച്ചത് സഹോദരങ്ങള്‍, പോത്തൻകോട് ദമ്പതികള്‍
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 16 Feb 2025 | 10:23 AM

തൃശൂര്‍: ചാലക്കുടിയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ പട്ടിമറ്റം സ്വദേശികളായ സുരാജ് (32), സജീഷ് (26) എന്നിവരാണ് ബൈക്കപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പോട്ട നാടുകുന്നില്‍ വച്ചാണ് അപകടമുണ്ടായത്. മുരിങ്ങൂരിലുള്ള ബന്ധുവീട്ടില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുത്ത് തിരിച്ച്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ദിശാക്കുറ്റിയിലും, ഡിവൈഡറിലും ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് നല്ല വേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദമ്പതികള്‍ക്ക് ദാരുണാന്ത്യം

അതേസമയം, പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അരുവിക്കരക്കോണം വിദ്യാഭവനിൽ ദിലീപും, ഭാര്യ നീതുവുമാണ് മരിച്ചത്. ഇവരുടെ ബൈക്കിലേക്ക് ഡ്യൂക്ക്‌ ഇടിക്കുകയായിരുന്നു. ഡ്യൂക്ക്‌ ബൈക്കിലെ യാത്രികരായ പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു, കാട്ടായിക്കോണം സ്വദേശി അമ്പോറ്റി എന്നിവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി. 8.30-ഓടെയാണ് അപകടമുണ്ടായത്. ദിലീപും നീതുവും ഞാണ്ടൂര്‍ക്കോണം ഭാഗത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ എതിര്‍ദിശയില്‍ അമിതവേഗതയിലെത്തി ഡ്യൂക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സമീപത്തെ വീടിന്റെ ചുമരില്‍ ചെന്നിടിച്ചെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പേരും സംഭവസ്ഥലത്ത് വച്ചു മരിച്ചു. കെനിയില്‍ ജോലി ചെയ്യുന്ന ദിലീപ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

Read Also : മരിച്ചവരിൽ 11 സ്ത്രീകളും നാല് കുട്ടികളും; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു

സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

വയനാട്ടില്‍ ഉത്സവം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. കേണിച്ചിറ നെല്ലിക്കര വെളുക്കൻ ഉന്നതിയില്‍ നന്ദു (25) ആണ് മരിച്ചത്. ഇരുളം മൂന്നാനക്കുഴി റൂട്ടിൽ ചുണ്ടകൊല്ലി വളവിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന മനോജ് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.