AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ

Heartwarming video Goes Viral: നല്ല സ്വാദുള്ള ഭക്ഷണം വിളമ്പുന്ന സ്‌കൂളിലെ ചേച്ചിയോടുള്ള സ്‌നേഹം ഒരു പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് കുറച്ച് വിദ്യാർത്ഥിനികൾ.

Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Students Viral Video
Sarika KP
Sarika KP | Published: 30 Jan 2026 | 12:32 PM

എല്ലാവരുടെ ജീവിതത്തിലും നിരവധി നല്ല ഓർമ്മകൾ സമ്മാനിച്ച കാലഘട്ടം സ്കൂൾ ജീവിതമായിരിക്കും. അധ്യാപകരും സുഹൃത്തുക്കളും കളിസ്ഥലവും കഞ്ഞിപുരയും കഞ്ഞി വയ്ക്കുന്ന ചേച്ചിയും എല്ലാം നമ്മുക്ക് പ്രിയപ്പെട്ടതാണ്. സ്‌കൂളിലെ ഓർമ്മകൾക്കിടയിൽ കുട്ടികളുടെ മനസിൽ അവർക്കും ഒരിടമുണ്ടാകും. ഇവരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് വൈറലാകുന്നത്. നല്ല സ്വാദുള്ള ഭക്ഷണം വിളമ്പുന്ന സ്‌കൂളിലെ ചേച്ചിയോടുള്ള സ്‌നേഹം ഒരു പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് കുറച്ച് വിദ്യാർത്ഥിനികൾ. സ്‌കൂളിൽ നിന്നുള്ള ഒരു യാത്രയ്‌ക്കിടെയാണ് കഞ്ഞിവയ്‌ക്കുന്ന കമലേച്ചിയെ മുന്നിലിരുത്തി കുട്ടികൾ പാട്ടുപാടിയത്.

Also Read:ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം

സ്‌കൂളിലെ കഞ്ഞിപ്പുരയിൽ സ്‌നേഹിതയായൊരു കമലേച്ചീണ്ട്’ എന്ന് പറഞ്ഞാണ് പാട്ട് ആരംഭിക്കുന്നത്. നല്ല കത്തുന്ന സ്‌റ്റൗവും വേവുള്ള അരിയും സ്വാദുള്ള കറിയുമുണ്ടെന്ന് കുട്ടികൾ ഈണത്തിൽ പാടുമ്പോൾ അരികിലിരിക്കുന്ന കമലേച്ചി അതെല്ലാം ചെറു ചിരിയോടെ ആസ്വദിക്കുന്നുണ്ട്. ‘പാചകവും പാചകക്കാരിയും കുട്ടികളുടെ അനുഭവങ്ങളിലൂടെ’ എന്ന അടിക്കുറിപ്പോടെ അദ്ധ്യാപകനായ അനീഷ് പികെയാണ് വീഡിയോ പങ്കുവച്ചത്.

വടകരയ്‌ക്ക് അടുത്തുള്ള പൊന്മേരി എൽപി സ്‌കൂളിലെ വിദ്യാർത്ഥികളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നിരവധി പേർ കുട്ടികളെ പ്രശംസിക്കുന്ന സന്ദേശങ്ങളുമായെത്തി. കമലയ്‌ക്ക് ഇതിലും നല്ലൊരു അവാർഡ് കിട്ടാനില്ലെന്നും രചനയും സംഗീതവും നന്നായിട്ടുണ്ടെന്നും പലരും കമന്റ് ചെയ്‌തിട്ടുണ്ട്.