Kerala Abhayakiranam Scheme: വിധവകൾക്ക് പ്രതിമാസം 1,000 രൂപ, അപേക്ഷിക്കേണ്ടത് എങ്ങനെ?

Abhayakiranam Scheme Kerala: നിരാലംബരും ഭവനരഹിതരുമായ വിധവകൾക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അഭയകിരണം. പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപയാണ് നൽകുന്നത്. അഭയകിരണം പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അപേക്ഷിക്കുന്നത് എങ്ങനെയെന്നും പരിശോ​ധിക്കാം...

Kerala Abhayakiranam Scheme: വിധവകൾക്ക് പ്രതിമാസം 1,000 രൂപ, അപേക്ഷിക്കേണ്ടത് എങ്ങനെ?

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 24 Apr 2026 | 02:05 PM

കേരള സർക്കാർ പൊതുജനങ്ങൾക്കായി നിരവധി സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിൽ വിധവകൾക്കായി ഒരു കൈത്താങ്ങ് എന്ന പോലെ സംസ്ഥാന സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അഭയകിരണം (Kerala Abhayakiranam Scheme). സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിധവകൾക്ക് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ ധനസഹായമാണ് സർക്കാർ നൽകുന്നത്. അറിയാം അഭയകിരണം പദ്ധതി എന്താണെന്നും അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളും എങ്ങനെയെന്നും പരിശോ​ധിക്കാം…

അഭയകിരണം പദ്ധതി

നിരാലംബരും ഭവനരഹിതരുമായ വിധവകൾക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അഭയകിരണം. സ്വന്തമായി വീടില്ലാത്ത വിധവകളെ സംരക്ഷിക്കുന്ന ബന്ധുവിന് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്നു. വിധവകളെ കൂടാതെ, അവിവാഹിതർ സ്ത്രീകൾക്കും, ഭർത്താവ് ഉപേക്ഷിച്ചുപോയവർക്കും അടക്കമുള്ളവരെയും പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷിക്കുന്ന വ്യക്തി കേരളത്തിൽ താമസിക്കുന്ന ആളായിരിക്കണം. കുടുംബത്തിൻ്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെ ആയിരിക്കണം. അപേക്ഷിക്കുന്ന വ്യക്തി കുടുംബ പെൻഷനോ സർവീസ് പെൻഷനോ മറ്റ് ആനുകൂല്യങ്ങൾ വാങ്ങുന്നവരായിരിക്കരുത്. കൂടാതെ, സാമൂഹിക നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ ​ഗുണഭോക്താവും ആകാൻ പാടില്ല.

ALSO READ: മിശ്രവിവാഹമാണോ? സാമ്പത്തിക സഹായം സര്‍ക്കാര്‍ തരും; അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

www.schemes.wcd.kerala.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അഭിയകിരണം പദ്ധതിക്കായി അപേക്ഷ സമർപ്പക്കേണ്ടത്. പൊതുജന പദ്ധതികൾ എന്ന വിഭാ​ഗത്തിൽ അപേക്ഷ പോർട്ടൽ എന്നതിൽ ക്ലിക്ക് ചെയ്യുക. എങ്ങനെ അപേക്ഷിക്കാം എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കേണ്ട രീതിയും അറിഞ്ഞിരിക്കാൻ സാധിക്കും. ശേഷം, അപേക്ഷകൾ ഐ.സി.ഡി.എസ്. ഓഫീസിലെ വനിത- ശിശുവികസന വകുപ്പ് പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി സമർപ്പിക്കാം.

ഓഫ്ലൈനായി അപേക്ഷിക്കേണ്ട വിധം

അടുത്തുള്ള ജില്ലാ സാമൂഹിക നീതി ഓഫീസ് സന്ദർശിച്ച് അപേക്ഷാ ഫോം വാങ്ങുക. ശരിയായ രീതിയിൽ പൂരിപ്പിച്ച അപേക്ഷ ഫോമും അനുബന്ധ രേഖകളും എല്ലാമായി ബന്ധപ്പെട്ട ജില്ലാ സാമൂഹിക നീതി ഓഫീസർമാർക്ക് നേരിട്ട് സമർപ്പിക്കുക. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമെ അർഹരായവർക്ക് സർക്കാരിൻ്റെ ധനസഹായം ലഭിക്കുക.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്