Abhimanyu Case : അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി, വിചാരണ ഉടന്‍ ആരംഭിക്കും
Abhimanyu Murder Case: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രധാന പ്രതി മുഹമ്മദ് അടക്കം ആഞ്ച് പേരാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്ക് എതിരെ കുറ്റപത്രം നല്‍കാതെയാണ് വിചാരണ തുടങ്ങുന്നത് എന്നും അതിനാല്‍ തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും ആയിരുന്നു ആവശ്യം.
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രധാന പ്രതി മുഹമ്മദ് അടക്കം ആഞ്ച് പേരാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്ക് എതിരെ കുറ്റപത്രം നല്‍കാതെയാണ് വിചാരണ തുടങ്ങുന്നത് എന്നും അതിനാല്‍ തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും ആയിരുന്നു ആവശ്യം. എന്നാല്‍ കേസിലെ ആദ്യത്തെ 16 പ്രതികള്‍ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് നിലവില്‍ തടസമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
തെളിവ് നശിപ്പിക്കാന്‍ സഹായിച്ചവരും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാനുള്ളവരെന്നും അത് വിചാരണയ്ക്ക് തടസ്സമല്ലെന്നും പ്രോസിക്യൂസഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി പ്രതികളുടെ ആവശ്യം തള്ളുകയാണ് ഉണ്ടായത്. ഈ മാസം 24ന് കേസിലെ വിചാരണ തീയിതി തീരുമാനിക്കാനിരിക്കെയാണ് നടപടികള്‍ തടയാന്‍ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Also Read: പൾസർ സുനിക്ക് തിരിച്ചടി, നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കില്ല
കേസില്‍ കഴിഞ്ഞ ആഴ്ചയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. ആകെ 26 പ്രതികളാണ് കേസില്‍ ഉള്ളത്. ഇതിലെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ മൊഴി രേഖപ്പെടുത്തിയിട്ടും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തവരുടെ വിവരങ്ങളും മറ്റ് അനുബന്ധ തെളിവുകളും ഹാജരാക്കുന്നതിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറെ വിവാദമായ ക്യാമ്പസ് കൊലപാതകമായിരുന്നു അഭിമന്യുവിന്റേത്. 2018 ലാണ് ഏറെ ദാരുണമായ സംഭവം നടക്കുന്നത്. മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നു പ്രതികള്‍. ഉടന്‍ തന്നെ വിചാരണ ആരംഭിക്കുന്നതോടെ ഈ കേസിലെ ശിക്ഷാ വിധി എന്താകുമെന്ന ആകാംഷയിലാണ് കേരള പൊതു സമൂഹം.
English Summary
The High Court has dismissed an appeal filed by the accused seeking a stay on the trial in the case involving the murder of Abhimanyu, an SFI leader at Ernakulam Maharaja’s College. Five individuals, including the prime accused Mohammed, had approached the High Court with this request. They had argued that the trial was commencing without a charge sheet being filed against the accused listed from number 17 to 26, and therefore, further proceedings should be halted.