AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Seema G Nair: ‘പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, പേടിച്ച് മൂലയിൽ ഒളിക്കുമെന്ന് കരുതേണ്ട’; രാഹുലിന് വീണ്ടും പിന്തുണയുമായി സീമ ജി നായർ

Seema G Nair Fb Post, Supports Rahul Mamkootathil: പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റുമാണ് രാഹുലിനെതിരെ വീണ്ടും പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സീമ ജി നായർ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.

Seema G Nair: ‘പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, പേടിച്ച് മൂലയിൽ ഒളിക്കുമെന്ന് കരുതേണ്ട’; രാഹുലിന് വീണ്ടും പിന്തുണയുമായി സീമ ജി നായർ
സീമ ജി നായർ, രാഹുൽ മാങ്കൂട്ടത്തിൽImage Credit source: Facebook
nithya
Nithya Vinu | Updated On: 25 Nov 2025 12:08 PM

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി നടി സീമ ജി നായർ. രാഹുലിനെതിരെ വീണ്ടും ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സീമ ജി നായർ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. തനിക്കെതിരെ സൈബർ അറ്റാക്ക് തുടങ്ങിയിട്ടുണ്ടെന്നും ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഒളിക്കുമെന്നു ഒരു കരുതണ്ട എന്നും സീമ പറയുന്നു.

പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റുമാണ് രാഹുലിനെതിരെ വീണ്ടും പുറത്ത് വന്നത്. കുട്ടി വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

ALSO READ: ഗര്‍ഭധാരണത്തിന് രാഹുല്‍ മാങ്കൂട്ടത്തിൽ പ്രേരിപ്പിച്ചു, ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ അസഭ്യം, പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്

 

സീമ ജി നായരുടെ ഫെയ്സ്ബുക്ക്

 

ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട് ,അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട് ,അതിൽ “തീക്കുട്ടി “എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനികെതിരെ പോസ്റ്റ് വന്നിട്ടുണ്ട് ,(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ് ,ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല ..പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട് ,അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്.

ഇനി ഞാൻപറയട്ടെ ,ഏത് തീകുട്ടി വന്ന് എന്തെഴുതിയാലും ,തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക്‌ വന്നാലും ,ഞാൻ എന്റെ സ്റ്റേറ്റ് മെന്റിൽ ഉറച്ചു നിൽക്കും ,(ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു )അന്നും ഇന്നും പറയുന്നു ,തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം ,അത് തെറ്റ് ചെയ്യതാൽ മാത്രം ,ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല ,അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട.