5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AKG Center Attack Case: എകെജി സെൻ്റർ ബോംബ് ആക്രമണം; പ്രതി സുഹൈൽ ഷാജഹാൻ്റെ ജാമ്യാപേക്ഷ തള്ളി

AKG Center Attack Case Accused Bail: അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്നുമാണ് വാദത്തിനിടെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

AKG Center Attack Case: എകെജി സെൻ്റർ ബോംബ് ആക്രമണം; പ്രതി സുഹൈൽ ഷാജഹാൻ്റെ ജാമ്യാപേക്ഷ തള്ളി
Suhail Shajahan (1). AKG Center (2).
neethu-vijayan
Neethu Vijayan | Updated On: 06 Jul 2024 13:53 PM

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിലെ (AKG Center Attack Case) രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ്റെ (suhail shajahan) ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എകെജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിൻ്റെ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാനാണ് എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്.

അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്നുമാണ് വാദത്തിനിടെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാൽ കേസിൻ്റെ അന്വേഷണവുമായി താൻ പൂർണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തതു കൊണ്ടാണ് ഇതിന് മുമ്പ് ഹാജരാകാത്തതെന്നും വിദേശത്തേക്ക് പോയതെന്നുമാണ് പ്രതി അവകാശപ്പെടുന്നത്.

ALSO READ: സെർവർ തകരാർ; മസ്റ്ററിങ് പൂർത്തിയാകാതെ പെൻഷനില്ല… കാത്തിരുന്നു മടുത്ത് ജനം

അതിനിടെ സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം പല സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴക്കൂട്ടം, വെൺപാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. എകെജി സെൻറർ ആക്രമണം നടക്കുമ്പോൾ സൂത്രധാരനായ സുഹൈൽ നഗരത്തിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ആക്രമണം നടന്ന ദിവസം രാത്രി ഇയാൾ സഞ്ചരിച്ച വഴികളിലൂടെയായിരുന്നു പൊലീസ് തെളിവെടുപ്പ് നടത്തിയത്.

2022 ജൂൺ 30ന് രാത്രി 11:25നാണ് എകെജി സെൻററിൻ്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിൻ്റെ ഗേറ്റിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. കേസിൽ ഒരുമാസത്തോളം പോലീസിന് ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. യൂത്ത് കോൺഗ്രസ് നേതാവും ഒന്നാം പ്രതിയുമായ ജിതിനെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളായ നവ്യയെയും സുഹൈൽ ഷാജഹാനെയും ക്രൈംബ്രാഞ്ച് പ്രതി പട്ടികയിൽ ചേർക്കുന്നത്.

ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ടി നവ്യ നേരത്തെ പിടിയിലായിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു നവ്യയെയും സുഹൈറിനെയും പ്രതി ചേർത്തത്. സിപിഎം ഓഫീസ് ആക്രമണ കേസിലെയും നാലാം പ്രതിയാണ് നവ്യ. കേസിൽ രണ്ടുവർഷത്തിനുശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. കെപിസിസി ഓഫിസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയതിൻ്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം എന്നായിരുന്നു കണ്ടെത്തൽ.

 

Latest News