Kerala Cholera Death: ആലപ്പുഴയിൽ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ലെന്ന് സ്ഥിരീകരണം; പരിശോധനാഫലം നെഗറ്റീവ്

Alappuzha Cholera Death Latest Update: തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആലപ്പുഴ തലവടി സ്വദേശിയാണ് പിജി രഘു (48) ഇന്നു പുലർച്ചെ മരിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ വിസർജ്യം പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു.

Kerala Cholera Death: ആലപ്പുഴയിൽ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ലെന്ന് സ്ഥിരീകരണം; പരിശോധനാഫലം നെഗറ്റീവ്

അസുഖത്തെ തുടർന്ന് മരിച്ച പി ജി രഘു

Published: 

16 May 2025 12:50 PM

ആലപ്പുഴ: കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച യുവാവിൻ്റെ പരിശോധനാ ഫലം നെഗറ്റീവ്. തലവടി സ്വദേശിയുടെ വിസർജ്യ സാംപിൾ പരിശോധിച്ചതിൽ കോളറ കണ്ടെത്താനായില്ല. എന്നാൽ രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് പരിശോധനാഫലവും പോസിറ്റീവ് ആയാൽ മാത്രമെ കോളറ സ്ഥിരീകരിക്കു. ഇതോടെ കോളറ ബാധിച്ചല്ല ഇയാൾ മരിച്ചതെന്ന സ്ഥിരീകരണത്തിലാണ് ആരോ​ഗ്യ സംഘം.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആലപ്പുഴ തലവടി സ്വദേശിയാണ് പിജി രഘു (48) ഇന്നു പുലർച്ചെ മരിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ വിസർജ്യം പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു.

ഇന്നു രാവിലെയാണ് ഇതിൻ്റെ ഫലം ലഭിച്ചത്. രഘുവിനെ കടുത്ത വയറിളക്കവും ഛർദിയുമായാണ് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ ഇയാളിൽ കണ്ടെത്തിയത്. അതേസമയം രഘുവിന് കരൾ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തലവടി പഞ്ചായത്തിലെ ശുദ്ധജല സ്രോതസ്സുകളിൽ നിന്നു സാംപിൾ ശേഖരിച്ചിരുന്നു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ ആറാം വാർഡിൽ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വെക്ടർ സർവേ ആരംഭിച്ചിട്ടുണ്ട്. മേഖലയിൽ മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനവും സജീവമാക്കിയിട്ടുണ്ട്.

‌അതേസമയം സംസ്ഥാനത്ത് ഈ വർഷത്തെ നേരത്തെ ഒരാൾ കോളറ ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്താണ് കോളറ ബാധിച്ച് കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ മരിച്ചത്. മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കോളറ കണ്ടെത്തിയത്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും