AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nedumbassery Ivin Jijo’s Death:’നമ്മുടെ മോനെ അവർ കൊന്നെടീ; ജീവന്റെ തരിയെങ്കിലും ബാക്കിവച്ചു തരാമായിരുന്നല്ലോ’? നൊമ്പരമായി ഐവിൻ

Nedumbassery Ivin Jijo’s Death:തങ്ങളുടെ ജീവനെയാണ് അവർ ഇല്ലാതാക്കിയത്. കൊലപാതകികൾ രക്ഷപ്പെടരുതെന്ന് പറഞ്ഞ് ആ അമ്മ വിതുമ്പി. ജോലി കിട്ടിയപ്പോൾ ബൈക്കിൽ പോകുന്നതിനെ കുറിച്ചോർത്ത് പേടിച്ചാണ് കാർ വാങ്ങി നൽകിയതെന്നും ഈ നാട്ടിൽ ഇനി ജീവിക്കാൻ താത്പര്യമില്ലെന്നും റോസ് മേരി പറഞ്ഞു.

Nedumbassery Ivin Jijo’s Death:’നമ്മുടെ മോനെ അവർ കൊന്നെടീ; ജീവന്റെ തരിയെങ്കിലും ബാക്കിവച്ചു തരാമായിരുന്നല്ലോ’? നൊമ്പരമായി  ഐവിൻ
Nedumbassery Ivin Jijos Death
Sarika KP
Sarika KP | Published: 16 May 2025 | 01:05 PM

അങ്കമാലി: ‘ നമ്മുടെ മോനെ അവർ കൊന്നെടീ, ‘ജീവന്റെ ഒരു തരിയെങ്കിലും ബാക്കിവച്ചു തിരികെ തരാമായിരുന്നില്ലെ. നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ വിയോ​ഗത്തിൽ സങ്കടമടക്കാനാകാതെ അമ്മ റോസ് മേരി. ആ പാവം കൊച്ചിനെയാണ് അവർ കൊന്നിട്ടതെന്ന അമ്മയുടെ വാക്കുകൾ, കണ്ട് നിന്നവരുടെ കണ്ണും നിറച്ചു.

ഷാർജയിൽ ജോലി ചെയ്യതിരുന്ന ഐവിൻ നാട്ടിൽ നിക്കാനുള്ള കൊതികൊണ്ടാണ് മടങ്ങി വന്നത്. തങ്ങളുടെ ജീവനെയാണ് അവർ ഇല്ലാതാക്കിയത്. കൊലപാതകികൾ രക്ഷപ്പെടരുതെന്ന് പറഞ്ഞ് ആ അമ്മ വിതുമ്പി. ജോലി കിട്ടിയപ്പോൾ ബൈക്കിൽ പോകുന്നതിനെ കുറിച്ചോർത്ത് പേടിച്ചാണ് കാർ വാങ്ങി നൽകിയതെന്നും ഈ നാട്ടിൽ ഇനി ജീവിക്കാൻ താത്പര്യമില്ലെന്നും റോസ് മേരി പറഞ്ഞു.

നെടുമ്പാശ്ശേരിയിൽ വിമാനക്കമ്പനികൾക്കു ഭക്ഷണം തയാറാക്കി നൽകുന്ന സ്വകാര്യ സ്ഥാപനത്തിൽ ഷെഫായി ജോലി ചെയ്യുകയായിരുന്ന ഐവിൻ. ക്യാംപസ് സിലക്‌ഷനിലൂടെയാണ് ഐവിനു ജോലി ലഭിച്ചത്. ഈ മാസം ഒരു വർഷം പൂർത്തിയാകുമായിരുന്നു. അവസാനമായി ബുധനാഴ്ച രാത്രി 9.20നു അച്ഛൻ ജിജോയോടും സഹോദരി അലീനയോ‌‌ടും യാത്രപറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഐവിൻ . അർധരാത്രിക്കു ശേഷമാണു മരണ വിവരം വീട്ടിൽ അറിയുന്നത്.

Also Read:സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന്

ബുധനാഴ്ച രാത്രി വാഹനത്തിനു സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഐവിനെ ഇടിച്ചുതെറിപ്പിച്ചപ്പോൾ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്.

സംഭവത്തിൽ അറസ്റ്റ് ചെയ്ത എസ്ഐ വിനയ്കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു.പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നും ഇവർ മൊഴി നൽകി. അതേസമയം കഴിഞ്ഞ ദിവസം രാത്രി 7.15ന് തുറവൂരിലെ വീട്ടിലെത്തിച്ച ഐവിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30 ന് തുറവൂ‍ർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം നടത്തുക.