Kuttanad Husband Kills Wife: കുടുംബവഴക്ക്: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; അറസ്റ്റ്

Kuttanad Husband Kills Wife After Family Issue: സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയാണ് ദമ്പതികൾ. പോലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Kuttanad Husband Kills Wife: കുടുംബവഴക്ക്: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; അറസ്റ്റ്

പ്രതീകാത്മക ചിത്രം

Published: 

22 May 2025 | 06:57 AM

കുട്ടനാട്: കുടുംബ വഴക്കിനെ പിന്നാലെ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കുട്ടനാട് രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (മതിമോൾ- 42) ആണ് ഭർത്താവിൻ്റെ കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്. ഭർത്താവ് വിനോദിനെ (50) പോലീസ് കസ്റ്റഡിയിലെടുത്തു.

സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയാണ് ദമ്പതികൾ. പോലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.

മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: കുട്ടി പീഡനത്തിന് ഇരയായി

തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പിതാവിന്റെ അടുത്ത ബന്ധുവിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളെ ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ സൂചനയ്ക്ക് പിന്നാലെ അതീവ രഹസ്യമായാണ് പോലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് നൽകും. അതിന് ശേഷം വിവരങ്ങൾ സ്ഥിരീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചെങ്ങമനാട് പോലീസ് ഇന്ന് കോടതിയിൽ‌ അപേക്ഷ നൽകും.

 

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍