Amit Shah: ‘2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’; അമിത് ഷാ

Amit Shah: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണ്. കേരളത്തിന്റെ വികസനം ബിജെപിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Amit Shah: 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’; അമിത് ഷാ

Amit Shah

Published: 

12 Jul 2025 | 02:26 PM

തിരുവനന്തപുരം: അടുത്ത വർഷം കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരാണെന്നും ഉച്ചത്തിൽ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്നും അമിത് ഷാ പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണ്, സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണ്. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണ്. കേരളത്തിന്റെ വികസനം ബിജെപിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ALSO READ: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ; തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ നേതാക്കൾക്ക് നിർദ്ദേശം

ബിജെപിയുടെ ലഷ്യം വികസിത കേരളമാണ്. കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും യുഡിഎഫിനുo അവസരം നൽകി. എന്നാൽ അവർ ഒന്നും തിരികെ നൽകിയില്ല, നൽകിയത് അക്രമ രാഷ്ട്രീയം മാത്രമാണ്. നരേന്ദ്ര മോദി സർക്കാരാണ് കേരളത്തിലെ മത തീവ്രവാദത്തെ ഇല്ലാതാക്കിയത്. പിഎഫ്ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്.

2014 ൽ 11 ശതമാനവും 19ൽ 16 ശതമാനവും 2020 ൽ 20 ശതമാനവും വോട്ട് ബിജെപിക്ക് നൽകി. 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും.വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25% വോട്ട് നേടി ബഹുഭൂരിപക്ഷം വാർഡുകളും എൻഡിഎ ഭരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രവർത്തകർ പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍