Amoebic Meningoencephalitis: എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ട് – ആരോഗ്യമന്ത്രി
Amoebic Meningoencephalitis Kerala: 2020-ൽ എയിംസ് ന്യൂഡൽഹിയിലെയും 2022-ൽ പിജിഐ ചണ്ഡിഗഢിലെയും പഠനങ്ങൾ കാരണം അറിയാത്ത മസ്തിഷ്ക ജ്വരങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Veena George About Brain Eating AmoebaImage Credit source: social media
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസ്താവന പ്രകാരം, അമീബിക് മസ്തിഷ്ക ജ്വരം അപൂർവമായ ഒരു രോഗമാണ്. എല്ലാ ജലസ്രോതസ്സുകളിലും അമീബയുടെ സാന്നിധ്യമുണ്ട്. ഈ രോഗത്തിന് ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.
മന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങൾ
- രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കേരളത്തിനുണ്ട്. കുളങ്ങൾ, പുഴകൾ, തടാകങ്ങൾ, ടാങ്കുകൾ തുടങ്ങി രോഗം പകരാൻ സാധ്യതയുള്ള എല്ലാ ജലസ്രോതസ്സുകളെക്കുറിച്ചും ഇതിൽ ശാസ്ത്രീയമായി വിശദീകരിക്കുന്നു.
- ആരോഗ്യവകുപ്പിന് പുറമെ മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു കർമ്മ പദ്ധതി കേരളത്തിനുണ്ട്. ലോകത്തിൽ തന്നെ ഇത്തരത്തിലുള്ള സംവിധാനം ആദ്യത്തേതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
- 2023-ലെ നിപ വ്യാപനത്തിന് ശേഷമാണ്, കാരണം കണ്ടെത്താത്ത മസ്തിഷ്ക മരണങ്ങൾ വിശദമായി പരിശോധിക്കാൻ തുടങ്ങിയത്. വൈറൽ പാനൽ ടെസ്റ്റുകൾ നെഗറ്റീവ് ആകുമ്പോൾ അമീബയുടെ സാന്നിധ്യം കൂടി പരിശോധിക്കാൻ നിർദ്ദേശം നൽകി. ഇതോടെയാണ് കൂടുതൽ കേസുകൾ സംസ്ഥാനത്ത് കണ്ടെത്തിത്തുടങ്ങിയത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം വ്യാപകമാണെങ്കിലും പലപ്പോഴും കണ്ടെത്താതെ പോകുന്നുണ്ടെന്ന് മന്ത്രി പഠനങ്ങളെ ഉദ്ധരിച്ച് പറഞ്ഞു. 2020-ൽ എയിംസ് ന്യൂഡൽഹിയിലെയും 2022-ൽ പിജിഐ ചണ്ഡിഗഢിലെയും പഠനങ്ങൾ കാരണം അറിയാത്ത മസ്തിഷ്ക ജ്വരങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ രോഗകാരണം അറിയാത്ത മസ്തിഷ്ക ജ്വരങ്ങളിൽ ഏകദേശം ഏഴ് ശതമാനവും അമീബിക് മസ്തിഷ്ക ജ്വരം ആകാൻ സാധ്യതയുണ്ടെന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു.