Amrit Bharat Express: അമൃത് ഭാരത് എക്‌സ്പ്രസുകള്‍ കോട്ടയം വഴി; മാവേലിക്കരയിലും ചെങ്ങന്നൂരും സ്‌റ്റോപ്പ്
Amrit Bharat Express in Kerala via Kottayam Says Kodikunnil Suresh: രണ്ട് ട്രെയിനുകള്‍ കോട്ടയം വഴി ഓടിക്കണമെന്ന് താന്‍ റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, അതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. അമൃത് ഭാരത് ട്രെയിനുകള്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. മൂന്ന് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. അതില്‍ രണ്ടെണ്ണം കോട്ടയം വഴി സര്‍വീസ് നടത്തുമെന്നാണ് പോസ്റ്റില്‍.
മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിച്ചതായും എംപി വ്യക്തമാക്കുന്നു. രണ്ട് ട്രെയിനുകള്‍ കോട്ടയം വഴി ഓടിക്കണമെന്ന് താന്‍ റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, അതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ അമൃത് ഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് വഴി യാത്രക്കാരുടെ ദീര്‍ഘകാലമായ ആവശ്യം നിറവേറ്റപ്പെടുകയാണ്. മധ്യ കേരളത്തിലെ സാധാരണ യാത്രക്കാര്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകളിലേക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
Also Read: Delhi Duronto Express: ഡല്‍ഹിക്ക് പോകാനിതാ തുരന്തോ എക്‌സ്പ്രസ്; ഈ ദിവസം യാത്ര പുറപ്പെടാം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പുതുതായി അനുവദിച്ച നഗര്‍കോവില്‍ – മംഗലാപുരം അമൃത് ഭാരത് എക്‌സ്പ്രസും തിരുവനന്തപുരം നോര്‍ത്ത് – ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്‌സ്പ്രസും കോട്ടയം വഴി സര്‍വീസ് നടത്തും. ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തെ റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും മുന്നില്‍ ഉന്നയിച്ചിരുന്നു, അതിന് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച്, മാവേലിക്കര പാര്‍ലിമെന്റ് മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ഇരു അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാര്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകള്‍ ഉള്‍പ്പെടെ കൂടുതല്‍ മെച്ചപ്പെട്ട റെയില്‍ ബന്ധം ഉറപ്പാക്കാന്‍ സാധിക്കും.
നോണ്‍-AC വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകും.