AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Deepak Death: ഷിംജിത മംഗളൂരുവിലോ? ബസ് ജീവനക്കാരുടെ മൊഴി ഇന്ന് ശേഖരിക്കും

Kozhikode Deepak Death latest: യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെ ഷിംജിതക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്...

Kozhikode Deepak Death: ഷിംജിത മംഗളൂരുവിലോ? ബസ് ജീവനക്കാരുടെ മൊഴി ഇന്ന് ശേഖരിക്കും
DeepakImage Credit source: Social Media
Ashli C
Ashli C | Published: 21 Jan 2026 | 11:39 AM

ബസിൽ ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സാഹചര്യത്തിൽ പ്രതിയായ മുസ്തഫ സംസ്ഥാനം കടന്നതായി റിപ്പോർട്ട്. ബംഗളൂരിലേക്ക് കടന്നുവന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെ ഷിംജിതക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ പോലീസിൽ പരാതി നൽകാതെ യുവതി വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ ഉണ്ടായ സാഹചര്യവും അന്വേഷിക്കും.

കോഴിക്കോട് ഗോവിന്ദപുരം മണൽതാഴം ടിപി ഗോപാലൻ റോഡിൽ ഉള്ളാട്ടുതൊടി ദീപക്ക് എന്ന വീട്ടിലെ ദീപക് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. രാവിലെ സമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ വീട് അന്വേഷിക്കുമ്പോഴാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏക മകനാണ് ജീവനൊടുക്കിയ ദീപക്ക്.

സ്വകാര്യ വസ്ത്ര നിർമ്മാണ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു ദീപക്ക്. ജോലിയിലെ ആവശ്യത്തിനുവേണ്ടി കണ്ണൂർ പയ്യന്നൂരിൽ എത്തിയപ്പോഴാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ട്രെയിൻ ഇറങ്ങി ബസ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസ്സിൽ വച്ച് ദീപക്ക് തന്റെ ശരീരത്തിൽ ദുരുദ്ദേശത്തോടെ തൊട്ടു എന്ന് ആരോപിച്ചാണ് യുവതി വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ വീഡിയോ വിവാദമായതിന് പിന്നാലെ ആദ്യത്തെ റീൽ പിൻവലിച്ചു. ശേഷം ആ വീഡിയോയുടെ ഒപ്പം ഒരു വിശദീകരണവും ചേർത്ത് മറ്റൊരു റീൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ വസ്തുത വിരുദ്ധമായ ആരോപണമാണ് യുവതി ഉന്നയിക്കുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചകള‍്‍ നടക്കവേ ദീപക് ഈ വിഷയത്തിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കൊലപാതകത്തിന് കേസെടുക്കണമെന്ന് പരാതിയിൽ ദീപക്കിന്റെ മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി.