AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Medical College Fire Breakout : കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; ആളുകളെ ഒഴുപ്പിക്കുന്നു

Kozhikode Medical College Casualty Fire Issue : സൂപ്പർ സെപ്ഷ്യൽലിറ്റി ഓപ്പറേഷൻ തിയറ്ററുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ആറാം നിലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

Kozhikode Medical College Fire Breakout : കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; ആളുകളെ ഒഴുപ്പിക്കുന്നു
കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ Image Credit source: Social Media
jenish-thomas
Jenish Thomas | Updated On: 05 May 2025 15:25 PM

കോഴിക്കോട് : വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നു. അത്യാഹിത വിഭാഗത്തിലെ ആറാം നിലയിലാണ് തീപിടുത്തെ തുടർന്ന് പുക ഉയർന്നത്. ഇലക്ട്രിക്കൽ ഇൻസ്പെകടറേറ്റിൻ്റെ പരിശോധനയ്ക്കിടെയാണ് പുക ഉയർന്നത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണ വിധേയമാക്കി. പുക ഉയർന്നതിന് പിന്നാലെ ആറാം നിലയിൽ നിന്നുള്ളവരെ ഒഴുപ്പിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ഇതെ കെട്ടിടത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗത്തിലായിരുന്നു കഴിഞ്ഞ ദിവസം തീപിടുത്തത്തെ തുടർന്ന് പുക ഉണ്ടായത്.

ഓപ്പറേഷൻ തിയറ്ററുകൾ, പോസ്റ്റ് ഓപ്പറേഷൻ ഒപി, സൂപ്പർ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയറ്റർ തുടങ്ങിയവയാണ് ആറാം നിലയിൽ പ്രവർത്തിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സംഭവിച്ച പൊട്ടിത്തെറിയെ തുടർന്ന് അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം പഴയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് ഇതെ കെട്ടിടത്തിൻ്റെ നാലാം നിലയിലേക്ക് രോഗികളെ മാറ്റിയിരുന്നുയെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ട് അറിയിച്ചു. പുക ഉയർന്നതിന് പിന്നാലെ ഈ രോഗികളെ അവിടെ നിന്നും മാറ്റിയെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പരിശോധന മുഴുവൻ പൂർത്തിയാക്കാതെ പുതിയ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ മാറ്റിയതിൽ വിമർശനം ഉയരുകയാണ്. ഒരു വർഷം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ അത്യാഹിത വിഭാഗം ഈ ബ്ലോക്കിലേക്ക് മാറിയത്.