AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Drown to Death: മാനന്തവാടിയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Students Drowned:വയനാട് വാളാട് പുഴയോട് ചേർന്നുള്ള ഡാമിൽ കുളിക്കാൻ പോയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. വാഴപ്ലാംകുടി അജിന്‍ (15), കളപുരക്കല്‍ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്.

Drown to Death: മാനന്തവാടിയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ട് മരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Social Media
Sarika KP
Sarika KP | Published: 05 May 2025 | 08:53 PM

വയനാട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ട് മരിച്ചു. വയനാട് വാളാട് പുഴയോട് ചേർന്നുള്ള ഡാമിൽ കുളിക്കാൻ പോയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. വാഴപ്ലാംകുടി അജിന്‍ (15), കളപുരക്കല്‍ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരും ഒൻപത് പത്ത് ക്ലാസ് വിദ്യാർത്ഥികളാണ്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പുലിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. അഞ്ചു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. എന്നാൽ ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. മരിച്ച രണ്ടു കുട്ടികളും ബന്ധുക്കളാണ്.

Also Read:കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; ആളുകളെ ഒഴുപ്പിക്കുന്നു

കുട്ടികളുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.