5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Income certificate: വരുമാന സർട്ടിഫിക്കറ്റ് വാങ്ങണോ സത്യവാങ്മൂലം മസ്റ്റ്; പുതിയ ചട്ടവുമായി റവന്യൂ വകുപ്പ്

Income certificate : സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്നവർ കൃത്യമായ വരുമാനം ബോധ്യപ്പെടുത്താതെയാണു സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്ന് ലാൻഡ് റവന്യു കമ്മിഷണർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്.

Income certificate: വരുമാന സർട്ടിഫിക്കറ്റ് വാങ്ങണോ സത്യവാങ്മൂലം മസ്റ്റ്; പുതിയ ചട്ടവുമായി റവന്യൂ വകുപ്പ്
Government employee , പ്രതീകാത്മക ചിത്രം – tv9 marathi
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 04 Sep 2024 09:42 AM

തിരുവനന്തപുരം: റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ മറ്റൊരു നടപടി കൂടി. അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണമെന്നതാണ് പുതിയ ചട്ടം. പലരും തെറ്റായ സത്യവാങ്മൂലം സമർപ്പിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റാറുള്ളത് പതിവാണ്. എന്നാൽ ഇത് ബോധ്യപ്പെട്ടാൽ നടപടി ഉണ്ടാകുമെന്ന് അപേക്ഷകർക്ക് ബോധ്യമുണ്ടെന്ന സത്യവാങ്മൂലമാണ് സമർപ്പിക്കേണ്ടത്.

അതായത് ഈ നടപടി സംബന്ധിച്ച നിയമനടപടികളെക്കുറിച്ച് അറിവും ബോധ്യവും ഉണ്ടെന്നും ഈ സംഭവത്തിൽ സർക്കാരിനു വന്നിട്ടുള്ള നഷ്ടങ്ങൾ അപേക്ഷകനിൽ നിന്ന് ഈടാക്കുമെന്നു മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം ആണ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടത്.

സത്യവാങ്മൂലം തെറ്റാണെന്ന് പരിശോധനയിൽ മനസ്സിലാക്കിയാൽ വരുമാന സർ‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ നിർത്താനും നടപടി ഉണ്ടാകും. ഈ നിയമ നടപടികളെക്കുറിച്ച് ബോധ്യമുണ്ടെന്നുള്ള സത്യവാങ്മൂലം അപേക്ഷിക്കുമ്പോൾ തന്നെ സൈറ്റിൽ അപലോഡ് ചെയ്യണം. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴിയാണ് അപേക്ഷയും സത്യവാങ്മൂലവും സമർപ്പിക്കേണ്ടത്.

കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാൻ അർഹത ഉള്ളവർ സർക്കാർ– പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ മാത്രമാണ് എന്നതാണ് സത്യം. സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്നവർ കൃത്യമായ വരുമാനം ബോധ്യപ്പെടുത്താതെയാണു സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്ന് ലാൻഡ് റവന്യു കമ്മിഷണർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്.

എന്താണ് വരുമാന സർട്ടിഫിക്കറ്റ്?

എല്ലാ സ്രോതസ്സുകളിൽ നിന്നും ഒരു വ്യക്തിയുടെയോ അവരുടെ കുടുംബത്തിൻ്റെയോ വാർഷിക വരുമാനം സാക്ഷ്യപ്പെടുത്തുന്ന നിയമപരമായ രേഖയായ വരുമാന സർട്ടിഫിക്കറ്റ് സർക്കാർ നൽകുന്നു. ഓരോ സംസ്ഥാനത്തും, ഈ സർട്ടിഫിക്കറ്റ് നൽകുന്ന യഥാർത്ഥ അധികാരം വ്യത്യസ്തമാണ്. സാധാരണയായി വില്ലേജ് തഹസിൽദാർമാരാണ് വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത്.

വരുമാന സർട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം

  • ഓൺലൈൻ വഴി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ ഇവയാണ്:
  • വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന്, അതത് സംസ്ഥാനത്തിൻ്റെയോ ജില്ലയുടെയോ വെബ്‌സൈറ്റ് സന്ദർശിക്കുക

ALSO READ – ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം; കേരളത്തിൽ നിന്നുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി

  • വെബ്സൈറ്റിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുക
  • യൂസർനെയിമും പാസ്‌വേഡും സൃഷ്ടിക്കുക
  • അക്കൗണ്ടിൽ പ്രവേശിച്ച് ‘ആദായ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
  • ഓൺലൈൻ അപേക്ഷാ ഫോം ലഭിക്കുമ്പോൾ പേര്, പ്രായം, ഡേറ്റ് ഓഫ് ബർത്ത് തുടങ്ങിയ വിവരങ്ങൾ നൽകുക.

അപ്ലോഡ് ചെയ്യേണ്ട രേഖകൾ

  • ഡ്രൈവിംഗ് ലൈസൻസ് , വോട്ടർ ഐഡി , റേഷൻ കാർഡ് അല്ലെങ്കിൽ മറ്റ് ഐഡൻ്റിറ്റി പ്രൂഫ് എന്നിവയിൽ ഏതെങ്കിലും ഒന്ന്
  • ആധാർ കാർഡ്, മതം അല്ലെങ്കിൽ ഉപജാതി സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്,
  • െഎ ടിആർ (ആദായ നികുതി റിട്ടേൺ), മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്, ശമ്പള സർട്ടിഫിക്കറ്റ്, ഫോം16 മുതലായവ.
  • അപേക്ഷയിൽ പറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ ശരിയാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലവും അപേക്ഷകൻ സമർപ്പിക്കേണ്ടതുണ്ട്

അടുത്തുള്ള തഹസിൽദാർ ഓഫീസിൽ നിന്ന് ഫോം വാങ്ങി നേരിട്ടോ അല്ലെങ്കിൽ ഓൺലൈനായി ഡൗൺലോഡ് ചെയ്തുകൊണ്ട് നിങ്ങൾക്ക് ഓഫ്‌ലൈൻ മോഡ് വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം പൂരിപ്പിച്ച് എല്ലാ രേഖകളും അറ്റാച്ച് ചെയ്ത് അടുത്തുള്ള തഹസിൽദാർ ഓഫീസിൽ സമർപ്പിക്കുക. കൂടെ പുതിയ ചട്ടം അനുസരിച്ചുള്ള സത്യവാങ്മൂലവും നിർബന്ധം.

Latest News