5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Tourism Department: റിസോർട്ടുകളിൽ വിനോദ സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവർമാർക്ക് താമസ സൗകര്യം ഉറപ്പുവരുത്തണം; ടൂറിസം വകുപ്പ്

Stay and Rest Facilities Will Be Provided For Tourists Drivers: കേരളത്തിലെ ടൂറിസം മേഖലയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് സാധ്യമാകുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Kerala Tourism Department: റിസോർട്ടുകളിൽ വിനോദ സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവർമാർക്ക് താമസ സൗകര്യം ഉറപ്പുവരുത്തണം; ടൂറിസം വകുപ്പ്
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് (Image Courtesy: Muhammed Riyas’s Facebook)
Follow Us
nandha-das
Nandha Das | Updated On: 04 Sep 2024 10:10 AM

തിരുവനന്തപുരം: റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇത് കർശനമായി പാലിക്കണമെന്നും, നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക എന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസ്സിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള താമസ സൗകര്യം ഉറപ്പുവരുത്താനുള്ള ചട്ടം ഉൾപ്പെടുത്തികൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ടൂറിസം ഡയറക്ടർ പരിശോധിക്കും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ടൂറിസം മേഖലയിൽ ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നിരുന്നു. യോഗത്തിൽ തൊഴിലാളി പ്രതിനിധികളും ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകളും പങ്കെടുത്തു. തുടർന്ന് ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ആവശ്യകതയെ കുറിച്ച് പ്രതിനിധികളുമായി ചർച്ച ചെയ്തതിന് ശേഷം ഉത്തരവ് ഇറക്കുകയായിരുന്നു. കൂടാതെ, വിനോദ സഞ്ചാരികളുമായി താമസ സ്ഥലങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക ഐഡി കാർഡുകൾ നൽകാനും, മേഖല തിരിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്.

ALSO READ: വരുമാന സർട്ടിഫിക്കറ്റ് വാങ്ങണോ സത്യവാങ്മൂലം മസ്റ്റ്; പുതിയ ചട്ടവുമായി റവന്യൂ വകുപ്പ്

കേരളത്തിലെ ടൂറിസം മേഖലയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് സാധ്യമാകുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദ സഞ്ചാരികളെ കൃത്യമായി സഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിലും സ്റ്റേഷനുകളുടെ പ്രാഥമിക വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത് പലപ്പോഴും ഡ്രൈവർമാരാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അവരുടെ പ്രശ്നങ്ങൾ ഞങ്ങൾ മനസിലാക്കുന്നുവെന്നും, ഈ ഉത്തരവിലൂടെ അവർക്ക് നൽകിയ വാക്ക് ടൂറിസം വകുപ്പ് പാലിക്കകുകയാണെന്നും മന്ത്രി അറിയിച്ചു. ഈ തീരുമാനം ടൂറിസം മേഖലയെ വളർത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Latest News