AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kottayam: കോട്ടയത്ത് ഇന്ന് വൈദ്യുതി മുടങ്ങും, ഗതാഗത നിയന്ത്രണവും

Kottayam Power Cut, Traffic Restriction: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ കറുകച്ചാൽ മേഖലയിൽ റോഡ് പുനരുദ്ധാരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വാഹന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളും സമയവും,  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലവിവരങ്ങളും പരിശോധിക്കാം...

Kottayam: കോട്ടയത്ത് ഇന്ന് വൈദ്യുതി മുടങ്ങും, ഗതാഗത നിയന്ത്രണവും
പ്രതീകാത്മക ചിത്രംImage Credit source: Getty Images/PTI
Nithya Vinu
Nithya Vinu | Published: 19 Nov 2026 | 07:27 AM

കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (നവംബർ 19, വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ കറുകച്ചാൽ മേഖലയിൽ റോഡ് പുനരുദ്ധാരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വാഹന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളും സമയവും,  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലവിവരങ്ങളും പരിശോധിക്കാം…

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളും സമയവും

ഈരാറ്റുപേട്ട: കാഞ്ഞിരം കവല, ചേലക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

മണർകാട്: മുള്ളുവേലിപ്പടി, മീനാക്ഷി ബേക്കറി, കെഡബ്ല്യുഎ, പുഞ്ച, ഇഎസ്ഐ, എംആർഎഫ് പമ്പ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ. വടവാതൂർ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം: ശാസ്ത്രി റോഡ്, ബേക്കർ ഹിൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

വാകത്താനം: നാലുന്നാക്കൽ, കടുവക്കുഴി, പുത്തൻപുരയിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി തടസ്സപ്പെടും.

രാമപുരം: ചക്കാമ്പുഴ നിരപ്പ്, ഇളപൊഴുത്, വെള്ളക്കല്ല് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

ALSO READ: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ, ശബരിമലയിൽ കാലാവസ്ഥ അനുകൂലമോ?

പാലാ: ശ്രീകുരുംബക്കാവ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ: ചീരഞ്ചിറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

പാമ്പാടി: കൂഡ്സ്, മിനി, കരിയിലക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.

നാട്ടകം: പാറയ്ക്കൽകടവ്, നാനോടെക് (എച്ച്ടി), ദാമോദരൻപടി, ശിവാസ്, വൈഎംഎ റോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പുതുപ്പള്ളി: പേഴുവേലിക്കുന്ന്, ജനത റോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അതിരമ്പുഴ: ഗുരുമന്ദിരം, കൊച്ചുവേലൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഗതാഗത നിയന്ത്രണം

ഗുരുമന്ദിരം റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (നവംബർ 19) മുതൽ നവംബർ 25 വരെ വാഹനഗതാഗതം പൂർണ്ണമായി തടസ്സപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.

English Summary:

Power supply will be disrupted in several areas of Kottayam district on November 19 due to maintenance work.  traffic will be completely restricted on Gurumandiram Road in Karukachal from November 19 to 25 due to road renovation work.

Follow Us