Aroor-Thuravoor Elevated Highway: കാത്തിരുന്നോ ഇപ്പൊ തുറക്കും; അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം അവസാനഘട്ടത്തില്‍
Aroor Thuravoor Elevated Highway Update Construction in Final Stage Traffic Soon: പാലത്തിന് ആവശ്യമായ മൂന്ന് തൂണുകള്‍ ബന്ധിപ്പിക്കുന്ന ജോലികള്‍ ബാക്കിയാണ്. ഇതിനായി 14 കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ ആവശ്യമാണ്, ഇവയും അതോടൊപ്പം അരൂര്‍, തുറവൂര്‍ ഭാഗങ്ങളില്‍ അപ്രോച്ച് റോഡ് നിര്‍മാണവും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് ലൈനിന്റെ ജോലികളും ഇവയോടൊപ്പം പൂര്‍ത്തിയാകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അധികം കാത്തിരിക്കേണ്ടതായി വരികയില്ല.
കൊച്ചി: അരൂരില്‍ നിന്നും തുറവൂര്‍ നീളുന്ന എലിവേറ്റഡ് ഹൈവേ നിര്‍മാണം അവസാനഘട്ടത്തില്‍. പദ്ധതിയുടെ ഏകദേശം 90 ശതമാനത്തിന് മുകളില്‍ ജോലികളും പൂര്‍ത്തിയായതായാണ് വിവരം. സര്‍വീസുകളുടെ നിര്‍മാണ ജോലികളും ഡ്രെയ്‌നേജ്-സുരക്ഷ സംവിധാനങ്ങളുടെയും ജോലികളാണ് പുരോഗമിക്കുന്നത്. ഇതിന് പുറമെ 110 കെവി ലൈന്‍ ഉര്‍ത്തുന്ന ജോലികളും നടക്കുകയാണ്. ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
പാലത്തിന് ആവശ്യമായ മൂന്ന് തൂണുകള്‍ ബന്ധിപ്പിക്കുന്ന ജോലികള്‍ ബാക്കിയാണ്. ഇതിനായി 14 കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ ആവശ്യമാണ്, ഇവയും അതോടൊപ്പം അരൂര്‍, തുറവൂര്‍ ഭാഗങ്ങളില്‍ അപ്രോച്ച് റോഡ് നിര്‍മാണവും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് ലൈനിന്റെ ജോലികളും ഇവയോടൊപ്പം പൂര്‍ത്തിയാകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അധികം കാത്തിരിക്കേണ്ടതായി വരികയില്ല.
ഒറ്റത്തൂണിലൊരുങ്ങുന്ന ഹൈവേ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റത്തൂണ്‍ എലിവേറ്റഡ് ഹൈവേ എന്ന നേട്ടം സ്വന്തമാക്കിയാണ് അരൂര്‍-തുറവൂര്‍ പാത ഒരുങ്ങുന്നത്. എന്‍എച്ച് 66 ഇടനാഴിയില്‍ ആലപ്പുയിലെ അരൂര്‍ മുതല്‍ എറണാകുളം ജില്ലയിലെ തുറവൂര്‍ വരെ നീളുന്ന ഹൈവേയ്ക്ക് 12.75 കിലോമീറ്റര്‍ നീളമുണ്ട്. അരൂര്‍, തുറവൂര്‍ മേഖലയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവാണ്. ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കുരുക്കെല്ലാം തീര്‍ന്ന് അതിവേഗം യാത്ര ചെയ്യാന്‍ സാധിക്കും.
ആറുവരിപ്പാതയായാണ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നത്. നാഷണല്‍ ഹൈവ് 66ന് മുകളിലൂടെ പോകുന്ന ഈ പാതയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉയര്‍ന്ന തൂണുകള്‍ സ്ഥാപിച്ചാണ് പാത നിര്‍മിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത്മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഹൈവേയ്ക്ക് ഏകദേശം 1,600 കോടി മുതല്‍ 2,200 വരെയാണ് ചെലവ് വന്നതെന്നാണ് വിവരം.
തടസങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു
2023ലാണ് പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ നിര്‍മാണം വൈകി. ഹൈ വോള്‍ട്ടേജ് വൈദ്യുതി ലൈനുകള്‍ മാറ്റിസ്ഥാപിക്കല്‍, ജങ്ഷനുകളിലെ നിര്‍മാണ ജോലികളില്‍ നേരിട്ട വെല്ലുവിളി തുടങ്ങിയവ പദ്ധതിയെ പിന്നോട്ട് വലിച്ചു. എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ മാറ്റാന്ഡ കെഎസ്ഇബി ഷട്ട്ഡൗണ്‍ അനുമതി നല്‍കാതിരുന്നതാണ് നിര്‍മാണ ജോലികളില്‍ നേരിട്ട പ്രധാന തടസം. മൂന്ന് ഭാഗങ്ങളിലായിരുന്നു ലൈനുകള്‍ മാറ്റേണ്ടിയിരുന്നത്. തുറവൂരിലെ അബാം ഹോട്ടലിന് സമീപവും അരൂര്‍ ജങ്ഷനിലും ലൈന്‍ ഷിഫ്റ്റിങ്ങിനുമുള്ള അനുമതി കെഎസ്ഇബിക്ക് ഹൈവേ അതോറിറ്റി നല്‍കിയിരുന്നുവെങ്കിലും, അരൂര്‍ റെസിഡന്‍സി ഹോട്ടലിന് സമീപമുള്ള ജോലികള്‍ക്ക് അനുമതി ലഭിക്കാതിരുന്നത് നിര്‍മാണം വൈകിച്ചു.
എരമല്ലൂരില്‍ ടോള്‍ പ്ലാസ
അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ മധ്യഭാഗത്തുള്ള പ്രദേശമാണ് എരമല്ലൂര്‍. ഇവിടെയാണ് ടോള്‍ പ്ലാസ ഒരുക്കുന്നത്. കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്കും അതിന് പുറത്തേക്കും യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് എരമല്ലൂരില്‍ ടോള്‍ പ്ലാസ നിര്‍മിക്കുന്നത്. ദേശീയപാത 66ലെ ഏറ്റവും തിരക്കേറിയ ജങ്ഷനാണ് എരമല്ലൂര്‍.
English Summary
The Aroor-Thuravoor Elevated Highway project is in its final phase of construction, with authorities likely to open the stretch for traffic in August. Once operational, the elevated corridor on NH 66 is expected to ease congestion and improve travel for thousands of commuters in Kerala.