കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ ലൈംഗികാതിക്രമ കേസ്
കണ്ണൂർ വനിതാ പോലീസ് ആണ് പരാതിയിൽ കേസ് എടുത്തത്. കണ്ണൂർ സ്വദേശിനിയാണ് അതുലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. 2018 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. 2020 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. കൂർഗിൽ നിന്നും ഇരുവരും ഒന്നിച്ച് വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെ വിവാഹ വാഗ്ദാനം നൽകി സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശത്തോടെ........
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ ലൈംഗികാതിക്രമ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്ന് യുവതിയുടെ പരാതിയിന്മേലാണ് കേസെടുത്തത്. കൂടാതെ വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു എന്നും പരാതിയിൽ പറയുന്നു. ഒന്നര ലക്ഷത്തിൽ അധികം രൂപ വാങ്ങി വഞ്ചിച്ചുയെന്നാണ് പരാതി. കണ്ണൂർ വനിതാ പോലീസ് ആണ് പരാതിയിൽ കേസ് എടുത്തത്. കണ്ണൂർ സ്വദേശിനിയാണ് അതുലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്.
2018 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. 2020 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. കൂർഗിൽ നിന്നും ഇരുവരും ഒന്നിച്ച് വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെ വിവാഹ വാഗ്ദാനം നൽകി സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
ALSO READ : Prashobh C Valsan: പീഡന പരാതിയിൽ രക്ഷയില്ല, പ്രശോഭ് വത്സൻ്റെ ജാമ്യാപേക്ഷ തള്ളി
കൂടാതെ 2023 മുതൽ 2025 വരെയുള്ള കാലയളവിൽ പല കാരണങ്ങൾ പറഞ്ഞ് 1,65000 രൂപ വാങ്ങുകയും പണം മുഴുവൻ തിരികെ നൽകാതെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി വഞ്ചിക്കുകയും ചെയ്തെന്നും യുവതി പരാതിയും ചൂണ്ടിക്കാണിക്കുന്നു. ഇമെയിലിലൂടെയാണ് യുവതി അതുലിനെതിരെ പരാതി നൽകിയത്.
അതേസമയം കഴിഞ്ഞ ദിവസം ലൈംഗികാതിക്രമ കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. മണ്ണാർക്കാട് പ്രത്യേക എസ്സി എസ് ടി കോടതിയാണ് കോൺഗ്രസ് നേതാവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയെ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പ്രശോഭിനെതിരായ കേസ്. പീഡനത്തെ തുടർന്ന് ഗർഭിണിയായെന്നും ഇതറിഞ്ഞതോടെ ഗർഭം അലസിപ്പിക്കുവാനുള്ള മരുന്ന് കഴിക്കുവാൻ നിർബന്ധിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. പ്രശോഭനെതിരെ പീഡനാരോപണം ഉയർന്നതിന് പിന്നാലെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. നിലവിൽ പ്രശോഭ ഒളിവിലാണ്