AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Athulya Satheesh Death: നീതിയുടെ തുടക്കമോ? അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

Athulya Satheesh Death Latest Update: ഒരു വർഷം മുമ്പാണ് ഇയാൾ ഇവിടുത്തെ ജോലിയിൽ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതിയും സതീഷിന്റെ പെരുമാറ്റ രീതികൾ മനസ്സിലാക്കുന്ന വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്താംകോട്ട മനക്കര സ്വദേശിയാണ് സതീഷ് ശങ്കർ.

Athulya Satheesh Death: നീതിയുടെ തുടക്കമോ? അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
Athulya Satheesh And HusbandImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 21 Jul 2025 12:43 PM

കൊല്ലം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവായ സതീഷ് ശങ്കറിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനാണ് സതീഷ്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായാണ് സതീഷ് ജോലി ചെയ്തിരുന്നത്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിക്കുകയായിരുന്നു.

ഒരു വർഷം മുമ്പാണ് ഇയാൾ ഇവിടുത്തെ ജോലിയിൽ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതിയും സതീഷിന്റെ പെരുമാറ്റ രീതികൾ മനസ്സിലാക്കുന്ന വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്താംകോട്ട മനക്കര സ്വദേശിയാണ് സതീഷ് ശങ്കർ. ഭർത്താവിൻ്റെ ക്രൂര പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് അതുല്യ സുഹൃത്തുകൾക്കും മറ്റും അയച്ച വീഡിയോ ദൃശ്യങ്ങളും വാട്സ്ആപ്പ് സന്തേശങ്ങളും പുറത്തുവന്നിരുന്നു. സതീഷിൻ്റെ സ്വാഭത്തെകുറിച്ച് വെളിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്ത് വിട്ടത് മരണവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

സതീഷിൻ്റെ പെരുമാറ്റത്തെക്കുറിച്ചും താൻ നേരിട്ട ശാരീരിക മാനസിക പീഡനത്തെക്കുറിച്ചും പലതവണ സുഹൃത്തുകളോടും അമ്മയോടും അതുല്യ പങ്കുവച്ചിരുന്നു. എന്നാൽ തൻ്റെ മകളെ ഓർത്ത് മാത്രമാണ് ഇത് സഹിക്കുന്നതെന്നും അതുല്യ പറഞ്ഞിരുന്നു. പക്ഷേ അതുല്യയുടെയും കുടുംബത്തിൻ്റെയും ആരോപണം നിഷേധിച്ചുകൊണ്ട് സതീഷ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സതീഷ് ഇക്കാര്യങ്ങൾ നിഷേധിച്ചത്.

അതുല്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും ചില സംശയങ്ങളുണ്ടെന്നും സതീഷ് പറഞ്ഞു. താൻ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും, കൊലപാതകമോ തന്നെ പറ്റിക്കാൻ വേണ്ടി ചെയ്തപ്പോൾ കൈയബദ്ധം പറ്റിയതോ ആകാമെന്നും സതീഷ് അവകാശപ്പെട്ടു.