Thrissur Bar Staff Death: ടച്ചിങ്‌സ് നൽകാത്തതിൽ കയ്യാങ്കളി; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു
Thrissur Puthukkad Bar Staff Death: ബാറിൽ മദ്യപിക്കാനെത്തിയ സിജോ ജോൺ നിരന്തരം ടച്ചിങ്‌സ് ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്ക് കലാശിച്ചത്. എട്ടുതവണയാണ് ഇയാൾ ടച്ചിങ്‌സ് ആവശ്യപ്പെട്ടത്. ഒടുവിൽ ടച്ചിങ്‌സ് നൽകാതെ വന്നതോടെ ജീവനക്കാരുമായി സിജോ ജോൺ വാക്കുതർക്കത്തിലേർപ്പെട്ടു. ഇത് ഉന്തിലും തള്ളിലുമാണ് കലാശിച്ചത്.
തൃശ്ശൂർ: പുതുക്കാട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രൻ (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അളഗപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാറിൽ വച്ച് ടച്ചിങ്‌സ് നൽകാത്തതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
ബാറിൽ മദ്യപിക്കാനെത്തിയ സിജോ ജോൺ നിരന്തരം ടച്ചിങ്‌സ് ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്ക് കലാശിച്ചത്. എട്ടുതവണയാണ് ഇയാൾ ടച്ചിങ്‌സ് ആവശ്യപ്പെട്ടത്. ഒടുവിൽ ടച്ചിങ്‌സ് നൽകാതെ വന്നതോടെ ജീവനക്കാരുമായി സിജോ ജോൺ വാക്കുതർക്കത്തിലേർപ്പെട്ടു. ഇത് ഉന്തിലും തള്ളിലുമാണ് കലാശിച്ചത്.
ഒടുവിൽ സിജോ ജോണിനെ ബാറിൽ നിന്ന് ജീവനക്കാർ പുറത്താക്കുകയും ചെയ്തു. ജീവക്കാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ പുറത്തേക്ക് ഇറങ്ങിയത്. തുടർന്ന് തൃശൂരിൽ എത്തിയ പ്രതി ഒരു കത്തി വാങ്ങി തിരികെ വന്ന് വീണ്ടും ബാറിൽ കയറി മദ്യപിച്ചു.
രാത്രി 11.30 ഓടേ ബാർ അടച്ച് ഹേമചന്ദ്രൻ പുറത്തേയ്ക്ക് വരുന്ന സമയത്താണ് കൊലപാതകം നടന്നത്. തൊട്ടടുത്തുള്ള കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം നടന്നുപോകുന്ന സമയത്ത് പതിഞ്ഞിരുന്ന് സിജോ ഹേമചന്ദ്രനെ ആക്രമിക്കുകയായിരുന്നു.
കത്തി ഉപയോഗിച്ച് ഹേമചന്ദ്രന്റെ കഴുത്തിൽ കുത്തിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ ഹേമചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിജോ ജോണിനെ പോലീസ് പിടികൂടുകയായിരുന്നു.