അബുദബിയിൽ ജയിൽവാസം, സ്വന്തം വീട്ടിൽ നിന്ന് 40 പവന്റെ മോഷണം; ASIയെ മർദിച്ച സഫ്‌വാനും സുഹൃത്തും അ‌റസ്റ്റിൽ

Attack on an ASI in Malappuram: മൂർച്ചയുള്ള ഏതോ ആയുധം കയ്യിൽ വച്ചാണ് യുവാക്കൾ തന്നെ മർദിച്ചതെന്ന് ആക്രമിക്കപ്പെട്ട എഎസ്ഐ പറഞ്ഞു. കൂടാതെ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു. സംഭവത്തിൽ വധശ്രമത്തിനും കവർച്ചയ്ക്കുമാണ് സഫ്വാനും ദിൽഷാദിനും എതിരേ കേസെടുത്തിരിക്കുന്നത്.

അബുദബിയിൽ ജയിൽവാസം, സ്വന്തം വീട്ടിൽ നിന്ന് 40 പവന്റെ മോഷണം; ASIയെ മർദിച്ച സഫ്‌വാനും സുഹൃത്തും അ‌റസ്റ്റിൽ

Attack On An Asi In Malappuram Two Youths Arrested

Published: 

07 Nov 2026 | 03:59 PM

മലപ്പുറം: വൈലത്തൂരിൽ എഎസ്‌ഐയെ മർദിച്ച കേസിൽ രണ്ട് യുവാക്കളും അ‌റസ്റ്റിൽ. തിരൂർ സ്വദേശി മുഹമ്മദ് സഫ്‌വാൻ, സുഹൃത്ത് ദിൽഷാദ് എന്നിവരാണ് അ‌റസ്റ്റിലായത്. ദിൽഷാദ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റിലായിരുന്നു. എന്നാൽ ആക്രമണത്തിന് ശേഷം ഒളിവിൽപോയ സഫ്വാനെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സഫ്വാൻ ആലപ്പുഴയിലേക്ക് ട്രെയിൻ മാർഗം പോയെന്ന് പോലീസിന് വിവരം കിട്ടി. തുടർന്നാണ് ആലപ്പുഴയിൽ എത്തി പ്രതിയെ അ‌റസ്റ്റ് ചെയ്തത്. ഇരുവരുടെയും ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ എഎസ്ഐ രാമചന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ‌

ഇപ്പോൾ അ‌റസ്റ്റിലായിരിക്കുന്ന സഫ്വാൻ മുൻപ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വിദേശത്ത് ശിക്ഷിക്കപ്പെട്ട പശ്ചാത്തലം ഉള്ളയാളാണ്. ലഹരി ഇടപാടിൽ രണ്ടു വർഷം അബുദാബിയിലെ ജയിലിലിൽ സഫ്വാൻ കിടന്നിട്ടുണ്ട് എന്ന വിവരമാണ് പുറത്തുവന്നത്. തുടർന്ന് ഇയാളെ അ‌ബുദബിയിൽ നിന്ന് നാടുകടത്തിയതായിരുന്നു. തുടർന്ന് നാട്ടിലെത്തിയിട്ടും സഫ്വാൻ ലഹരി ഇടപാടും കവർച്ചയും നടത്തിയെന്നാണ് പോലീസ് പറയുന്നത്.

Also Read: ഡോക്ടർക്ക് മർദ്ദനം: നടി അ‌തുല്യക്കും നടൻ ബിപിൻ പെരുമ്പള്ളിക്കും ജാമ്യമില്ല, ഡോക്ടർ ഒളിവിൽത്തന്നെ

സ്വന്തം വീട്ടിൽ നിന്ന് 40 പവൻ സ്വർണം മോഷ്ടിച്ചെന്ന പരാതി മുൻപ് സഫ്വാനെതിരെ ഉണ്ടായിരുന്നതായി കൽപകഞ്ചേരി പൊലീസ് അ‌റിയിച്ചിട്ടുണ്ട്. മൂർച്ചയുള്ള ഏതോ ആയുധം കയ്യിൽ വച്ചാണ് യുവാക്കൾ തന്നെ മർദിച്ചതെന്ന് എഎസ്ഐ പറഞ്ഞു. കൂടാതെ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു. സംഭവത്തിൽ വധശ്രമത്തിനും കവർച്ചയ്ക്കുമാണ് സഫ്വാനും ദിൽഷാദിനും എതിരേ കേസെടുത്തിരിക്കുന്നത്.

വൈലത്തൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് ബൈക്കിൽ ഹെൽമറ്റില്ലാതെ എത്തിയ പ്രതികളുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗം സംശയിച്ച എഎസ്ഐ, ഇവരുടെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. കൂടാതെ യുവാക്കളിലൊരാളെ പിടിച്ചുനിർത്തുകയും ചെയ്തു. ഇതിൽ പ്രകോപിതരായ രണ്ട് യുവാക്കളും ചേർന്ന് എഎസ്ഐയെ ആക്രമിക്കുകയായിരുന്നു. അ‌ദ്ദേഹത്തിന്റെ മൂക്കിന്റെ പാലത്തിനും ചുണ്ടിനും ഇടതുകണ്ണിന്റെ പുരികത്തും ആഴത്തിലുള്ള മുറിവുകളുണ്ട്.

എഎസ്ഐ യുവാക്കളെ തടയുന്നതും യുവാക്കൾ ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം നടക്കുമ്പോൾ എഎസ്ഐ യൂണിഫോമിൽ ആയിരുന്നില്ല. താൻ പോലീസ് ആണ് എന്ന് ​ രാമചന്ദ്രൻ തുടർച്ചയായി പറയുന്നുണ്ടെങ്കിലും അ‌ത് വകവയ്ക്കാതെ യുവാക്കൾ ഇരുവരും ചേർന്ന് പബ്ലിക്കായി എഎസ്ഐയെ മർദിക്കുന്നത് വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

English Summary

Two young men have been arrested in connection with the assault on an ASI in Vailathur, Malappuram. The arrested individuals are Muhammad Safwan, a native of Tirur, and his friend Dilshad. While Dilshad was arrested earlier, Safwan who had gone into hiding following the attack was apprehended today in Alappuzha.

Loading...
Unable to load recommendations.
Follow Us
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഡയറ്റിലാണോ? ധൈര്യമായി കഴിക്കാം ഈ ചിക്കൻ ഫ്രൈഡ് റൈസ്
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി