AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മെസ്സി തട്ടിപ്പ് വിവാദം: EDയും സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു

കരാർ ഇല്ലാതെ കൊച്ചി കലൂരിലെ ഇന്റർനാഷണൽ സ്റ്റേഡിയം റിപ്പോർട്ടർ ടിവിക്ക് വിട്ടുകൊടുത്തതിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതായിരിക്കും. സാധാരണഗതിയിൽ ഇത്തരത്തിൽ ചെയ്ത വിട്ടുനൽക്കുമ്പോൾ അഞ്ചു കോടി രൂപ കരുതൽ ധനം നൽകണമെന്ന് ചട്ടവും ഇവിടെ ലംഘിച്ചിട്ടുണ്ട്.സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി.......

മെസ്സി തട്ടിപ്പ് വിവാദം: EDയും സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു
Ed OfficeImage Credit source: PTI
Ashli C
Ashli C | Published: 07 Nov 2026 | 04:02 PM

കൊച്ചി: ഫുട്ബോൾ ഇതിഹാസതാരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേടിൽ എസ്ഐടിക്ക് പിന്നാലെ കേസെടുത്തു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും.

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഫയൽ ചെയ്തത്. പോലീസ് കേസിന് പുറമേ പ്രാഥമിക അന്വേഷണം പൂർത്തിയാക്കുകയാണ് ഇഡിയുടെ നീക്കം.

ALSO READ:കുളത്തൂപ്പുഴയിൽ ഹോട്ടലുടമയെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം എന്താണ്?

സംഭവത്തിൽ എസ്ഐടി കേസെടുത്തതിന് പുറമെയാണ് ഇപ്പോൾ ഇഡിയും കേസെടുത്തിരിക്കുന്നത്. മെസ്സിയെ കൊണ്ടുവരാൻ എന്ന പേരിൽ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം എന്താണ്? മെസ്സിയുടെ പേരിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയോ? തുടങ്ങിയ നിർണായക വിവരങ്ങളെ കുറിച്ച് എല്ലാം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.

ഇതുകൂടാതെ കരാർ ഇല്ലാതെ കൊച്ചി കലൂരിലെ ഇന്റർനാഷണൽ സ്റ്റേഡിയം റിപ്പോർട്ടർ ടിവിക്ക് വിട്ടുകൊടുത്തതിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതായിരിക്കും. സാധാരണഗതിയിൽ ഇത്തരത്തിൽ ചെയ്ത വിട്ടുനൽക്കുമ്പോൾ അഞ്ചു കോടി രൂപ കരുതൽ ധനം നൽകണമെന്ന് ചട്ടവും ഇവിടെ ലംഘിച്ചിട്ടുണ്ട്.സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി സംശയിക്കുന്നത്. ഇഡി ഇതിനോടകം തന്നെ വിദേശ വിനിമയ ചട്ടം ലംഘിച്ചു നടത്തിയ ഇടപാടുകളിൽ നടപടി ആരംഭിച്ചിരുന്നു.

ENGLISH SUMMARY

Following the Special Investigation Team (SIT), the Enforcement Directorate (ED) has also registered a case regarding financial irregularities involving the promise to bring football legend Lionel Messi and the Argentine national team to Kerala.The Enforcement Directorate has filed an Enforcement Case Information Report (ECIR) against Reporter TV MD Anto Augustine under the Prevention of Money Laundering Act.

Follow Us