കുളത്തൂപ്പുഴയിൽ ഹോട്ടലുടമയെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കുളത്തൂപ്പുഴ കെഎസ്ആർടിസി കവലയിലെ ഹോട്ടൽ നടത്തിപ്പുകാരനായ ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് 82 വയസ്സായിരുന്നു ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കാണുന്നത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന സന്തോഷ് ഹോട്ടലിന് പിന്നിലെ പുരയിടത്തിൽ എട്ടുമണിയോടെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണുകയായിരുന്നു
കുളത്തൂപ്പുഴ: ഹോട്ടൽ ഉടമയെ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. കുളത്തൂപ്പുഴ കെഎസ്ആർടിസി കവലയിലെ ഹോട്ടൽ നടത്തിപ്പുകാരനായ ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് 82 വയസ്സായിരുന്നു ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കാണുന്നത്.
വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന സന്തോഷ് ഹോട്ടലിന് പിന്നിലെ പുരയിടത്തിൽ എട്ടുമണിയോടെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണുകയായിരുന്നു.രാവിലെ ഹോട്ടലിൽ എത്തിയ ജീവനക്കാരാണ് മൃതദേഹം കാണുന്നത്.
ഏറെ നേരമായിട്ടും ഇദ്ദേഹത്തെ അങ്ങോട്ട് കാണാത്തതിനെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഹോട്ടലിന്റെ പിന്നിൽ തന്നെയുള്ള അദ്ദേഹത്തിന്റെ പുരയിടത്തിലെ ശൗചാലയത്തിന് സമീപത്തായി മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരികയായിരുന്നു.
ALSO READ:ഡോക്ടർക്ക് മർദ്ദനം: നടി അതുല്യക്കും നടൻ ബിപിൻ പെരുമ്പള്ളിക്കും ജാമ്യമില്ല, ഡോക്ടർ ഒളിവിൽത്തന്നെ
ഡോക്ടറെ മർദ്ദിച്ച കേസ്: നടി അതുല്യ നടൻ ബിപിൻ പെരുമ്പള്ളിക്കും ജാമ്യം ഇല്ല
കൊച്ചിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി സഹായിയായ വിഷ്ണു എന്നിവരുടെ ജാമ്യ അപേക്ഷ കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് ഉള്ള പോലീസിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കടവന്ത്ര പോലീസ്. പിടിയിലായ ഈ മൂന്നുപേർ കൂടാതെ ഡോക്ടറെ ആക്രമിച്ച കേസിൽ ഇനിയും 9 പേരെ കൂടി പിടികൂടാൻ ഉണ്ട്. അതേസമയം മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയ സാഹചര്യത്തിൽ ജാമ്യം തേടി മേൽക്കോടതി സമീപിക്കാനുള്ള നീക്കത്തിലാണ് നടിയും സംഘവും എന്നാണ് സൂചന.
ENGLISH SUMMARY
A hotel owner was found dead under mysterious circumstances on a plot of land. He was discovered with burn injuries. The deceased, 82-year-old Chandran—who operated a hotel at the KSRTC Junction in Kulathupuzha—was found dead on Saturday morning. His charred body was discovered around 8:00 AM on a plot of land located behind ‘Santhosh Hotel,’ an establishment he had been running for years.