AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Banasura Sagar Shutters Raised: വൃഷ്ടി പ്രദേശത്ത് മഴ ശക്തം, ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

Banasura Sagar Dam Shutters Raised: ഷട്ടറുകൾ വീണ്ടു ഉയർത്തിയതോടെ കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം ജില്ല കളക്ടർ നൽകിയിട്ടുണ്ട്.

Banasura Sagar Shutters Raised: വൃഷ്ടി പ്രദേശത്ത് മഴ ശക്തം, ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി
Banasura Sagar DamImage Credit source: https://wayanadtourism.co.in/
sarika-kp
Sarika KP | Published: 17 Aug 2025 18:34 PM

വയനാട്: വൃഷ്ടി പ്രദേശത്ത് മഴ വീണ്ടും ശക്തമായതിനെ തുടർന്ന് ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. 20 സെന്റിമീറ്ററാണ് ഉയർത്തിയത്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉച്ചയോടെ സ്പിൽവേ ഷട്ടറുകൾ പത്ത് സെന്റിമീറ്റർ ഉയർത്തിയിരുന്നു. 26.10 ക്യുമക്സ് അധിക ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകൾ വീണ്ടു ഉയർത്തിയതോടെ കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം ജില്ല കളക്ടർ നൽകിയിട്ടുണ്ട്.

അതേസമയം ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Also Read:പുതിയ ന്യൂനമർദ്ദം; നാല് ദിവസം കൂടി അതിശകമായ മഴ തുടരും

കേരള – കർണാടക – തീരങ്ങളിൽ ഇന്ന് മുതൽ ചൊവ്വാഴ്ച വരെയും, ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ വിവിധ ജില്ലകളിലെ നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) തൃശൂർ ജില്ലയിലെ ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ) നദികളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.