AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bank Holiday: ബാങ്കുകള്‍ തുറക്കില്ല, പണമിടപാട് പിന്നെയാവാം; അവധി എത്ര ദിവസത്തേക്ക്?

Banks to Stay Shut for Vishu: Check Holiday List and Cash Availability: ഏപ്രില്‍ 14 ചൊവ്വാഴ്ച അംബേദ്കര്‍ ജയന്തി പ്രമാണിച്ച് അവധിയാണ്. അംബേദ്കര്‍ ജയന്തിക്ക് പുറമെ മഹാ വിഷുബ സംക്രാന്തി, ബിജു, ബുയിസു ഉത്സവം, തമിഴ് പുതുവര്‍ഷം, ബോഹാഗ് ബിഹു, ചൈരാബ, ബൈശാഖി എന്നീ ആഘോഷങ്ങളും ഇന്നേദിവസം തന്നെയാണ്.

Bank Holiday: ബാങ്കുകള്‍ തുറക്കില്ല, പണമിടപാട് പിന്നെയാവാം; അവധി എത്ര ദിവസത്തേക്ക്?
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 23 Apr 2026 | 10:36 AM

ബാങ്കുകളില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്… അടുത്ത രണ്ട് ദിവസങ്ങളിൽ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. വിഷു (Vishu 2026), ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തി എന്നീ ആഘോഷങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് കലണ്ടര്‍ പ്രകാരമാണ് ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധികള്‍ പ്രഖ്യാപിക്കുക. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ബാങ്കിങ് സ്ഥാപനങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

എന്നെല്ലാം അവധിയുണ്ട്?

ഇന്ന് ഏപ്രില്‍ 14 ചൊവ്വാഴ്ച അംബേദ്കര്‍ ജയന്തി പ്രമാണിച്ച് അവധിയാണ്. അംബേദ്കര്‍ ജയന്തിക്ക് പുറമെ മഹാ വിഷുബ സംക്രാന്തി, ബിജു, ബുയിസു ഉത്സവം, തമിഴ് പുതുവര്‍ഷം, ബോഹാഗ് ബിഹു, ചൈരാബ, ബൈശാഖി എന്നീ ആഘോഷങ്ങളും ഇന്നേദിവസം തന്നെയാണ്. കൊച്ചി, തിരുവനന്തപുരം സർക്കിളിലുള്ള ബാങ്കുകൾക്ക് അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ബാങ്കുകൾക്ക് പുറമെ അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോടതികള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജുകള്‍, ബാങ്കുകള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കും. കേരളത്തിന് പുറമെ അഗര്‍ത്തല, അഹമ്മദാബാദ്, ബേലാപ്പൂര്‍, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂണ്‍, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പനാജി, റാഞ്ചി തുടങ്ങിയ സ്ഥലങ്ങളിലെ ബാങ്കുകള്‍ക്കും അവധിയാണ്.

Also Read: Janani Suraksha Yojana: ഗര്‍ഭിണികള്‍ ഇതറിഞ്ഞോ? സര്‍ക്കാര്‍ വഹിക്കും എല്ലാ ചെലവും, കൂടെ ധനസഹായവും

നാളെ ഏപ്രില്‍ 15ന് വിഷു ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ കൊച്ചി, തിരുവനന്തപുരം സൾക്കിളിലെ ബാങ്കുകളും പ്രവര്‍ത്തിക്കില്ല. കേരളത്തിലെ ബാങ്കുകൾ പുറമെ, അഗർത്തല, ഗുവാഹത്തി, ഇറ്റാനഗർ, കൊൽക്കത്ത, ഷിംല എന്നീ സർക്കിളുകളിലെ ബാങ്കുകളും നാളെ പ്രവർത്തിക്കില്ല. ബംഗാളി ന്യൂ ഇയർ, ബൊഹഗ് ബിഹു, ഹിമാചൽ ദിനം എന്നിവ പ്രമാണിച്ചാണ് 15-ാം തീയതി കേരളത്തിന് പുറമെയുള്ള സർക്കിളുകളിൽ ബാങ്കുകൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  അതേസമയം ഇനി ശനി, ഞായർ ദിവസങ്ങളിൽ അല്ലാതെ കേരത്തിലെ ബാങ്കുകൾക്ക് ഈ മാസം അവധി ഇല്ല.

ഇടപാടുകളിൽ ശ്രദ്ധ വേണം

അംബേദ്കര്‍ ജയന്തിയും വിഷുവും തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്നതിനാല്‍ കേരളത്തില്‍ രണ്ട് ദിവസം ബാങ്കുകള്‍ അവധിയാണ്. അതിനാല്‍ ഉപഭോക്താക്കള്‍ ഇടപാടുകള്‍ ശ്രദ്ധിച്ചുവേണം നടത്താന്‍.

Follow Us