Bevco Rules 2025: 9 മണിക്ക് അടക്കില്ല, ബെവ്കോയിൽ പുത്തൻ നിയമം

Bevco Open and Close Time 2025; പുതിയ നിയമം വരുന്നതോടെ ബെവ്കോയുടെ വിൽപ്പനയിൽ വർധനയും പ്രതീക്ഷിക്കുന്നുണ്ട്, താമസിച്ച് ഷോപ്പുകളിലേക്ക് എത്തുന്നവർക്കും ഇത് സഹായകരമായിരിക്കും

Bevco Rules 2025: 9 മണിക്ക് അടക്കില്ല, ബെവ്കോയിൽ പുത്തൻ നിയമം

Bevco Rules 2025

Published: 

10 Mar 2025 | 10:56 AM

തിരുവനന്തപുരം: ബെവ്കോയിൽ മദ്യം വാങ്ങാൻ എത്തുന്നവരെ വിഷമിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിൻ്റെ പ്രവർത്തന സമയമാണ്. എന്നാൽ ഇതിനൊരു മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ബെവ്കോ. മദ്യവിൽപ്പനശാലകൾ ഇനി മുതൽ 9 മണിക്ക് ശേഷവും തുറന്ന് പ്രവർത്തിക്കും. മദ്യവിൽപ്പനശാലകൾ രാത്രി 9 മണിക്ക് ശേഷവും തുറന്നിരിക്കണമെന്നാണ് പുതിയ നിയമം. ക്യൂവിൽ ആളുണ്ടെങ്കിൽ ഷോപ്പുകൾ അടക്കാൻ പാടില്ല. സാധാരണ സമയം തുടരുമെങ്കിലും ആള് കൂടുതലും, ക്യൂവും ഉള്ളപ്പോഴായിരിക്കും മാറ്റം. ക്യൂവിലെ അവസാനത്തെ ആൾക്കും വിൽപ്പന നടത്തി മാത്രമെ ഷോപ്പ് അടക്കാൻ പാടുള്ളു. ഇതിൻ്റെ ഭാഗമായി വെയർഹൗസ് മാനേജർമാർ എല്ലാ ഷോപ്പ്-ഇൻ ചാർജുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബെവ്കോ അസി. ജനറൽ മാനേജർ മീനാകുമാരിയുടേതാണ് ഉത്തരവ്.

അതേസമയം ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേ എന്ന അവധിയും ഒഴിവാക്കാൻ ബെവ്കോ പദ്ധതിയിടുന്നുണ്ട്. ജീവനക്കാരുടെ കൂടി ആവശ്യങ്ങളെ പരിഗണിച്ചുള്ള ഡ്രൈ ഡേകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിൽ 1-ാം തീയ്യതിയിലെ ഡ്രൈ ഡേ ചിലപ്പോൾ ഇനി മാറിയേക്കാം എന്നാണ് സൂചന. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ ബെവ്കോ പ്ലാൻ ചെയ്ത് വരികയാണ്. അതു പോലെ തന്നെ ടൂറിസം മേഖലകളിലും ഡ്രൈ ഡേ പരിമിതപ്പെടുത്തുന്നതിനെ കുറിച്ചും സർക്കാർ തലത്തിൽ പദ്ധതിയിടുന്നുണ്ട്.

Follow Us
Related Stories
Kerala Weather Update: പൊരിവെയിലിൽ തളരേണ്ട, മഴ വരുന്നേ മഴ…; ഇന്നത്തെ കാലാവസ്ഥ
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍