AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

Binoy Viswam as CPI State Secretary: കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്.

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും
Binoy ViswamImage Credit source: facebook\Binoy Viswam
sarika-kp
Sarika KP | Updated On: 12 Sep 2025 14:51 PM

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്.നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റം​ഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. സിപിഐ മുഖപത്രമായ ന്യൂ ഏജിന്റെ പത്രാധിപരുമാണ്.

അതേസമയം വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയമാണ് ആദ്യലക്ഷ്യങ്ങളിലൊന്ന് എന്നും എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടിവന്നത് സിപിഐ സ്വീകരിച്ച നിലപാട് കൊണ്ടാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. റിപ്പോർട്ടറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:പിപി തങ്കച്ചന് വിട നൽകാനൊരുങ്ങി നാട്, മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

പാർട്ടിയിൽ വിശ്വാസമുണ്ടാക്കിയ സമ്മേളനമാണ് നടന്നതെന്നാണ് അദ്ദേഹം പറയുന്നത്. എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും . ഇടതുപക്ഷ ഐക്യമാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കപ്പ് മർദ്ദനങ്ങളെ സിപിഐ അംഗീകരിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സിപിഐ പങ്കാളിയായ സർക്കാരിൻ്റെ നയമല്ല ലോക്കപ്പ് മർദ്ദനമെന്നും ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.