AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajeev Chandrasekhar’s father passes away: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

MK Chandrasekhar passes away: രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എംകെ ചന്ദ്രശേഖര്‍ (92) അന്തരിച്ചു

Rajeev Chandrasekhar’s father passes away: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു
എം കെ ചന്ദ്രശേഖർImage Credit source: facebook.com/shonegeorgeofficial
jayadevan-am
Jayadevan AM | Updated On: 29 Aug 2025 22:05 PM

തിരുവനന്തപുരം/ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡഡന്റും മുന്‍കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എംകെ ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ഇന്ത്യൻ വ്യോമസേനയിൽ റിട്ട. എയർ കമ്മഡോറായിരുന്നു. മാങ്ങാട്ടിൽ കാരക്കാട് ചന്ദ്രശേഖര്‍ എന്നാണ് മുഴുവന്‍ പേര്.വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു. തൃശ്ശൂർ ദേശമംഗലം സ്വദേശിയായ ചന്ദ്രശേഖര്‍ 1954-ലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. 1986-ല്‍ വിരമിച്ചു. ആനന്ദവല്ലിയാണ് ഭാര്യ. മകള്‍: ഡോ. ദയ മേനോന്‍ (യുഎസ്). മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യുഎസ്). സംസ്‌കാരം പിന്നീട്.

എയര്‍ ഫോഴ്‌സില്‍ 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ചിട്ടുണ്ട്. വിശിഷ്ട സേവാ മെഡലടക്കം നിരവധി ബഹുമതികള്‍ എംകെ ചന്ദ്രശേഖറിന് ലഭിച്ചിട്ടുണ്ട്. വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറും, പിന്നീട് കോണ്‍ഗ്രസ് നേതാവുമായ രാജേഷ് പൈലറ്റ് അടക്കമുള്ളവരെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. വ്യോമസേനയില്‍ നിന്ന് വിരമിച്ചതിന് ശേഷം ബെംഗളൂരുവിലായിരുന്നു താമസം.