Onam Special Train : ഇനി നാട്ടിലെത്തി ഓണം അടിച്ചുപൊളിക്കാം, നാളെ തന്നെ ബുക്ക് ചെയ്തോളൂ; ബെംഗളൂരു-മംഗളൂരു സ്പെഷ്യൽ ട്രെയിൻ
Onam 2025 Special Trains : പാലക്കാട് മുതൽ വടക്കൻ ജില്ലകളിലേക്കുള്ള സർവീസാണ് ദക്ഷിണ റെയിൽവെ അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും
പാലക്കാട് : വടക്കൻ കേരളത്തിലേക്കുള്ളവർക്ക് നാട്ടിലെത്തി ഓണം ആഘോഷിക്കാൻ അവസരം ഒരുക്കി ഇന്ത്യൻ റെയിൽവെ. കർണാടകയിലെ മംഗളൂരുവിൽ നിന്നും ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കിയാണ് ദക്ഷിണ റെയിൽവെ മലയാളികൾക്ക് ഓണം ആഘോഷിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. മംഗളൂരു സെൻട്രലിൽ നിന്നും ആരംഭിക്കുന്ന സർവീസ് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് പോകും. തിരിച്ച് ബെംഗളൂരുവിൽ നിന്നും മംഗളൂരുവിലേക്ക് ട്രെയിൻ സർവീസ് നടത്തുമെന്നും ദക്ഷിണ റെയിൽവെ അറിയിച്ചു.
ഓഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച രാത്രി 11 മണിക്ക് മംഗലാപുരം സെൻട്രലിൽ നിന്നുമാരംഭിക്കുന്ന സർവീസ് (06003) സെപ്റ്റംബർ ഒന്നാം തീയതി ഉച്ചയ്ക്ക് 2.30ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തി ചേരും. അന്നേദിവസം തന്നെ വൈകിട്ട് 3.50ന് മംഗലാപുരത്തേക്കുള്ള തിരികെയുള്ള സർവീസും (06004) നടത്തും. അടുത്ത ദിവസം രാവിലെ 7.30ന് ട്രെയിൻ മംഗളൂരു സെൻട്രലിൽ പ്രത്യേക സർവീസ് അവസാനിക്കും.
ALSO READ : Onam special train: ഓണം പ്രമാണിച്ച് കേരളത്തിലേക്ക് 92 പ്രത്യേക ട്രെയിൻ സർവ്വീസുകൾ
ടിക്കറ്റ് ബുക്കിങ് നാളെ 30-ാം തീയതി രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. റെയിൽവെയുടെ ഐആർസിടിസി ആപ്പ് അല്ലെങ്കിൽ റെയിൽവെ സ്റ്റേഷനിൽ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഒരു എസി ടു ടയർ, മൂന്ന് എസി ത്രി ടയർ, 14 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് സക്കൻഡ് ക്ലാസ് കോച്ചുകളാണ് മംഗളൂരു സെൻട്രൽ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ സർവീസ് ട്രെയിനുള്ളത്.
ട്രെയിൻ്റെ സ്റ്റോപ്പുകളും സമയക്രമവും
മംഗളൂരു സെൻട്രൽ- എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ (06003)
- മെംഗളൂരു സെൻട്രൽ – രാത്രി 11 മണി
- കാസർകോഡ് – രാത്രി 11.40
- കാഞ്ഞങ്ങാട് – പുലർച്ചെ 12.01
- പയ്യനൂർ- 12.24
- കണ്ണൂർ – 12.57
- തലശ്ശേരി – 1.18
- വടകര- 1.38
- കോഴിക്കോട് – 2.20
- തിരൂർ – 2.58
- ഷൊർണൂർ – 3.40
- പാലക്കാട് – 4.40
- പൊത്തനൂർ (കോയമ്പത്തൂർ) – 6.00
- തിരുപ്പൂർ – 7.13
- ഈറോഡ് – 8.00
- സേലം – 9.12
- ബംഗാരപേട്ട – ഉച്ചയ്ക്ക് 12.13
- കൃഷ്ണരാജപുരം – ഒരു മണി
- എസ്എംവിടി ബെംഗളൂരു – 2.30
എസ്എംവിടി ബെംഗളൂരു-മംഗളൂരു സെൻട്രൽ സ്പെഷ്യൽ (06004)
- എസ്എംവിടി ബെംഗളൂരു – ഉച്ചയ്ക്ക് ശേഷം 3.50
- കൃഷ്ണരാജപുരം – വൈകിട്ട് 4.03
- ബംഗാരപേട്ട- 4.38
- സേലം- രാത്രി 8.15
- ഈറോഡ്- 9.20
- തിരുപ്പൂർ – 10.13
- പൊത്തനൂർ – 10.58
- പാലക്കാട്- പുലർച്ചെ 12.27
- ഷൊർണൂർ- 1.10
- തിരൂർ- രണ്ട് മണി
- കോഴിക്കോട് – 2.45
- വടകര- 3.28
- തലശ്ശേരി-3.48
- കണ്ണൂർ – 4.20
- പയ്യനൂർ – 4.50
- കാഞ്ഞങ്ങാട് – 5.14
- കാസർകോഡ് – 5.36
- മെംഗളൂരു സെൻട്രൽ – രാവിലെ 7.30