AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam weather 2025: പോയ മഴയൊക്കെ തിരികെയെത്തും? ഓണം ‘ചെറുതായി നനയാന്‍’ സാധ്യത’; കാരണം ഇതാണ്‌

Rainfall chances in Kerala during Onam 2025: ഓണസമയത്തെ ഔദ്യോഗിക കാലാവസ്ഥ പ്രവചനങ്ങള്‍ക്കായി ഇനിയും അല്‍പം കാത്തിരിക്കണം. എന്നാല്‍ അനൗദ്യോഗിക സൂചനകള്‍ പ്രകാരം ഓണസമയത്ത് മഴ പെയ്യാന്‍ സാധ്യതയുണ്ട്

Onam weather 2025: പോയ മഴയൊക്കെ തിരികെയെത്തും? ഓണം ‘ചെറുതായി നനയാന്‍’ സാധ്യത’; കാരണം ഇതാണ്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 29 Aug 2025 21:24 PM

തിരുവോണത്തിന് ഒരാഴ്ച ബാക്കിയുണ്ടെങ്കിലും തിമിര്‍ത്തു പെയ്യുന്ന മഴ ഓണ വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ മൂലം പൂക്കടകളിലും, പച്ചക്കറി കടകളിലും പ്രതീക്ഷിച്ച തിരക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. വിപണിയിലെ മാന്ദ്യം കച്ചവടക്കാരെയും അലട്ടുന്നുണ്ട്. വരും ദിവസങ്ങളില്‍ മഴ മാറുമെന്നും, കച്ചവടം മെച്ചപ്പെടുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ. അതേസമയം, ഓണാഘോഷങ്ങള്‍ മഴയില്‍ മുങ്ങുമോയെന്നാണ് പലരുടെയും സംശയം.

ഓണസമയത്തെ ഔദ്യോഗിക കാലാവസ്ഥ പ്രവചനങ്ങള്‍ക്കായി ഇനിയും അല്‍പം കാത്തിരിക്കണം. എന്നാല്‍ അനൗദ്യോഗിക സൂചനകള്‍ പ്രകാരം ഓണസമയത്ത് മഴ പെയ്യാന്‍ സാധ്യതയുണ്ട്.

‘ഓണം ചെറുതായി നനയാന്‍’ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. പ്രത്യേകിച്ച് വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യതയെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. നിലവിലെ സൂചനകള്‍ പ്രകാരമുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് ‘വെതര്‍മാന്‍ കേരള’ എന്ന ഫേസ്ബുക്ക് പേജിലും പറയുന്നുണ്ട്. ഓണസമയത്ത് ഇത് മഴയ്ക്ക് കാരണമായേക്കാമെന്നും ‘വെതര്‍മാന്‍ കേരള’ വിലയിരുത്തി.

ഉത്രാടത്തിനും, തിരുവോണത്തിനും 50 ശതമാനത്തിലേറെ മഴ സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ ‘അക്യുവെതറി’ലെ ഡാറ്റയും വ്യക്തമാക്കുന്നു. ഉത്രാടപ്പാച്ചിലും, തിരുവോണാഘോഷവും വെള്ളത്തില്‍ മുങ്ങുമോയെന്ന ആശങ്ക ശക്തമാക്കുന്നതാണ് ഈ കണക്കുകള്‍. കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഓരോ ദിവസവും മാറി വരാം. അതുകൊണ്ട് കൂടുതല്‍ ആധികാരികമായ പ്രവചനങ്ങള്‍ക്കും, ഔദ്യോഗിക മുന്നറിയിപ്പുകള്‍ക്കും ഇനിയും കാത്തിരിക്കണം.

Also Read: Onam 2025 Kerala Weather Update: ഓണം പേമാരി കൊണ്ടുപോകും! ഉത്രാടത്തിന് പുതിയ ന്യൂനമര്‍ദമെത്തും, കേരളം വെള്ളത്തിലായേക്കും

അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടുമാണ്. നിലവിലെ മുന്നറിയിപ്പുകള്‍ പ്രകാരം സെപ്തംബര്‍ രണ്ട് വരെ മഴ സംസ്ഥാനത്ത് കുറഞ്ഞേക്കും. ഓഗസ്ത് 31 മുതല്‍ സെപ്തംബര്‍ രണ്ട് വരെ ഒരു ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.