Rajeev Chandrasekhar: ട്രെഡ്‍മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരിക്ക്
Rajeev Chandrasekhar Injured in Treadmill: ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ നിലത്ത് വീണ് പരിക്കേൽക്കുകയായിരുന്നു. ഇക്കാര്യം രാജീവ് ചന്ദ്രശേഖർ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
തിരുവനന്തപുരം: ട്രെഡി മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ നിലത്ത് വീണ് പരിക്കേൽക്കുകയായിരുന്നു. ഇക്കാര്യം രാജീവ് ചന്ദ്രശേഖർ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പിനൊപ്പം തന്‍റെ പരിക്കേറ്റ ചിത്രവും രാജീവ് ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.
Also Read:തുലാവർഷം എത്തിയോ? ഇടിമിന്നലോടെ മഴ്യ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു.
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം.
എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം. ഗുണപാഠം – ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.