AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ramesh Pisharody: രമേഷ് പിഷാരടിയുടെ പ്രചാരണം തടഞ്ഞ് ബിജെപി; വടക്കന്തറയില്‍ നാടകീയരംഗങ്ങള്‍; പ്രതികരിച്ച് സ്ഥാനാര്‍ത്ഥികള്‍

Palakkad's Vadakkanthara election campaign controversy: രമേഷ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. വടക്കന്തറയിലായിരുന്നു സംഭവം. ബിജെപി കൗണ്‍സിലര്‍ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് തടഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രചാരണം പൂര്‍ത്തിയാക്കാനാകാതെ രമേഷ് പിഷാരടി മടങ്ങി.

Ramesh Pisharody: രമേഷ് പിഷാരടിയുടെ പ്രചാരണം തടഞ്ഞ് ബിജെപി; വടക്കന്തറയില്‍ നാടകീയരംഗങ്ങള്‍; പ്രതികരിച്ച് സ്ഥാനാര്‍ത്ഥികള്‍
രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടയുന്നു Image Credit source: Screengrab
Jayadevan AM
Jayadevan AM | Edited By: Arun Nair | Updated On: 27 Apr 2026 | 08:52 AM

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് വടക്കന്തറയിലെ 51-ാം വാര്‍ഡില്‍ ബുധനാഴ്ച രാത്രി ഏഴു മണിക്ക് ശേഷമായിരുന്നു സംഭവം. ബിജെപി കൗണ്‍സിലര്‍ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പിഷാരടിയെയും സംഘത്തെയും തടഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ പ്രചാരണം പൂര്‍ത്തിയാക്കാനാകാതെ രമേഷ് പിഷാരടി മടങ്ങി.

പിഷാരടി പ്രചാരണത്തിന് എത്തുന്നതിന് മുമ്പ് തന്നെ യുഡിഎഫിന്റെ അനൗണ്‍സ്‌മെന്റ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇതിന് പിന്നാലെ പിഷാരടി എത്തി. എന്നാല്‍ പിഷാരടിയെ കടത്തിവിടില്ലെന്ന് അറിയിച്ച് ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. അതേസമയം മൂന്ന് മുന്നണികളും തമ്മിൽ ത്രികോണ മത്സരം തന്നെ പ്രതീക്ഷിക്കാൻ സാധിക്കുന്ന മണ്ഡലമാണ് പാലക്കാട് എന്നാണ് സൂചന.

പിഷാരടിക്ക് ഐക്യദാര്‍ഢ്യം

പിഷാരടിക്ക് ഐക്യദാര്‍ഢ്യവുമായി ഇടതുസ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ് രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ പിഷാരടിയെ തടഞ്ഞത് പാലക്കാടിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ടു ചോദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും റസാഖ് വ്യക്തമാക്കി.

Also Read: Salim Kumar: മാനസികാരോഗ്യാവസ്ഥയെ പരിഹസിച്ചു; നടൻ സലീം കുമാറിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

പ്രതികരിച്ച് ശോഭാ സുരേന്ദ്രന്‍

പിഷാരടി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതുകൊണ്ടാണ് തടഞ്ഞതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വേട്ടക്കാരനൊപ്പം നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് അമ്മമാര്‍ പ്രതിഷേധിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാപ്പ് പറയണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Follow Us