CAG Report: കടംവാങ്ങാൻ കണക്കിൽ കൃത്രിമം; പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തൽ

CAG Findings Against Previous Government: 2024-25 വർഷത്തിൽ സംസ്ഥാനത്തിന് 37,512 കോടി രൂപയുടെ കടമെടുപ്പ് പരിധിയാണ് കേന്ദ്രം നിശ്ചയിച്ചിരുന്നത്. ഇതിനനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ഓഫ് ബജറ്റ് വായ്പകളായി സംസ്ഥാന സർക്കാർ 2500 കോടി രൂപയെന്നാണ് കേന്ദ്രത്തെ അറിയിച്ചത്.

CAG Report: കടംവാങ്ങാൻ കണക്കിൽ കൃത്രിമം; പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തൽ

പിണറായി വിജയൻ

Updated On: 

24 Jun 2026 | 09:39 AM

തിരുവനന്തപുരം: കഴിഞ്ഞ പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടിയെന്നാണ് സിഎജി റിപ്പോർട്ട്. കടമെടുപ്പ് അനുമതിക്ക് കേന്ദ്രസർക്കാരിന് നൽകിയ രേഖകളിൽ 12,669.92 കോടി രൂപ കാണിച്ചിട്ടില്ലെന്നും കേന്ദ്രത്തിന് സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് ഈ വ്യത്യാസം കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

കടമെടുപ്പിന് അനുമതി ലഭിക്കാൻ കിഫ്ബി, പെൻഷന കമ്പനി എന്നിവയുടെ ബജറ്റിന് പുറമേയുള്ള കടമെടുപ്പുകളുടെ കണക്ക് സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകുന്നുണ്ട്. 2024-25 വർഷത്തിൽ സംസ്ഥാനത്തിന് 37,512 കോടി രൂപയുടെ കടമെടുപ്പ് പരിധിയാണ് കേന്ദ്രം നിശ്ചയിച്ചിരുന്നത്. ഇതിനനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ഓഫ് ബജറ്റ് വായ്പകളായി സംസ്ഥാന സർക്കാർ 2500 കോടി രൂപയെന്നാണ് കേന്ദ്രത്തെ അറിയിച്ചത്.

ഈ കാലയളവിൽ കിഫ്ബി 8089.92 കോടി രൂപയും പെൻഷൻ കമ്പനി 983.09 കോടി രൂപയും വായ്പയെടുത്തതായാണ് കേന്ദ്രത്തിന് നൽകിയ കണക്കിലുള്ളത്. എന്നാൽ 5563.09 കോടി രൂപ കടമെടുക്കുകയായിരുന്നു.

ALSO READ: സർക്കാരിന്റെ തൊഴിൽദാന പദ്ധതി: നവീൻ ബാബുവിന്റെ മകൾക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം

കെഎസ്ഇബി ഫണ്ടിൽ കൃത്രിമം

സംസ്ഥാനങ്ങൾക്ക് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് പൊതുകടമായി എടുക്കാൻ സാധിക്കുന്നത്. ഇതിന് പുറമേ 0.50 ശതമാനം അധിക വായ്പ എടുക്കാനും കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനുള്ള അർഹതയ്ക്കായി കെഎസ്ഇബിയുടെ 90 ശതമാനം നഷ്ടം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ.

ഇത് പ്രകാരം, 494.29 കോടി രൂപയാണ് കെഎസ്ഇബിക്ക് നൽകേണ്ടിരുന്നത്. 2024 ഡിസംബർ സർക്കാർ തുക നൽകി. തുടർന്ന് 6149 കോടിയുടെ അധികവായ്പയെടുക്കാൻ 2025 മാർച്ച് 25-ന് കേന്ദ്രം അനുമതി നൽകി. കെഎസ്ഇബിക്ക് നൽകിയ പണം മാർച്ച് 26ന് സർക്കാർ തിരിച്ചെടുത്തു. ഇത് ക്രമരഹിതവും സാമ്പത്തിക ഔചിത്യത്തിന്റെ ഗുരുതരമായ ലംഘനവുമാണ് എന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ തിരിച്ചെടുത്ത പണം ഇതുവരെ തിരിച്ചു നൽകിയിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധി പണം വകമാറ്റൽ

2024-25 വർഷത്തെ സിഎജി റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വകമാറ്റിയതായും കണ്ടെത്തലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്കാണ് വക മാറ്റിയത്. റവന്യൂ ധനകമ്മി കുറച്ചുകാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് 39230 കോടി രൂപയാണെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്.

English Summary:

Comptroller and Auditor General (CAG) report for 2024-25 has raised serious concerns about Kerala’s financial management, highlighting mounting debt, off-budget borrowings, and irregular fund transfers. The report states that Kerala’s total liabilities, including borrowings through state-backed entities such as the Kerala Infrastructure Investment Fund Board and Kerala Social Security Pension Ltd., reached about Rs. 4.85 lakh crore by March 2025.

Follow Us
Related Stories
Kerala Ration Distribution: ഒരു ലിറ്റർ മണ്ണെണ്ണ അധികം ലഭിക്കും, വേഗം റേഷൻ കടയിലോട്ട് വിട്ടോ…
Kerala Welfare Pension: ജൂൺ മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതൽ; 1080 കോടി രൂപ അനുവദിച്ചു
Onam Train Booking: ഓണത്തിന് ഇപ്പോഴേ ഓടേണ്ടിവരും! ട്രെയിനിൽ ടിക്കറ്റില്ല; വെയിറ്റിംഗ് ലിസ്റ്റ് കണ്ട് കണ്ണ് തള്ളി യാത്രക്കാർ
Kottarakkara Accident: നോവായി ആ മൂന്നുപേര്‍! ടിപ്പര്‍ ലോറിക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൃത്യമായ പരിശോധനയില്ലാതെ; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala Weather Update: ഇന്ന് മഴയുണ്ടോ? സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി ഷിഗെല്ല, നിപയില്‍ ആശ്വാസം, ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'