Nitin Jamdar : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ; വിജ്ഞാപനമിറക്കി കേന്ദ്രം
Nitin Jamdar Kerala High Court : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ബോംബെ ഹൈക്കോടതി ജസ്റ്റിസായിരുന്ന നിതിൻ രാദാസിനെ നിയമിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. ആകെ എട്ട് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ബോംബെ ഹൈക്കോടതി ജസ്റ്റിസായിരുന്ന നിതിൻ രാംദാസിനെ നിയമിച്ചു. ഇക്കാര്യമറിയിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്. വൈകാതെ തന്നെ ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കേരള ഹൈക്കോടതി ഉൾപ്പെടെ ആകെ എട്ട് ഹൈക്കോടതികളിലാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചത്.
ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ. ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായയാണ് ഏറ്റവും സീനിയർ. ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവമനുഷ്ടിച്ചിട്ടുള്ള ജസ്റ്റിസ് നിതിന്‍ ജാംദാര്‍ മഹാരാഷ്ട്രയിലെ ഷോലാപൂർ സ്വദേശിയാണ്. മുംബൈയിലെ സർക്കാർ ലോ കോളജിൽ നിന്നാണ് നിയമം പഠിച്ചത്. 2012 ജനുവരി 23നാണ് ഇദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. കേരള ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായ്ക്ക് പകരമാണ് ജസ്റ്റിസ് നിതിൻ ജാംദാർ എത്തുക. ഈ വർഷം ജൂലായിലാണ് ആശിഷ് ജിതേന്ദ്ര ദേശായ് സ്ഥാനമൊഴിഞ്ഞത്. ഗുജറാത്തിലെ വഡോദരയാണ് അദ്ദേഹത്തിൻ്റെ ജന്മസ്ഥലം. നിലവിൽ ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ആശിഷ് ദേശായ്. നിലവിൽ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ആണ്. കണ്ണൂരുകാരനായ മുഹമ്മദ് മുഷ്താഖ് 2026 മുതൽ കേരള ഹൈക്കോടതി ജസ്റ്റിസാണ്.
Also Read : Thrissur Pooram : തൃശൂർ പൂരവിവാദം : എഡിജിപി എംആർ അജിത് കുമാർ ഡിജിപിയ്ക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
ബോംബെ ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് കെ ആർ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശികളാണ് ജസ്റ്റിസ് കെ ആർ ശ്രീറാമിൻ്റെ കുടുംബം. ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരായ ഹരജി സുപ്രിം കോടതി അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്.
മറ്റ് ചീഫ് ജസ്റ്റിസുമാർ :
ജസ്റ്റിസ് മൻമോഹൻ- ഡൽഹി ഹൈക്കോടതി
ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവു – ഝാർഖണ്ഡ് ഹൈക്കോടതി
ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി – മേഘാലയ ഹൈക്കോടതി
ജസ്റ്റിസ് സുരേഷ് കുമാർ കെയ്‌ത് – മധ്യപ്രദേശ് ഹൈക്കോടതി
ജസ്റ്റിസ് തഷി റബ്‌സ്ഥാൻ – ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് ഹൈക്കോടതി
ജസ്റ്റിസ് രാജീവ് ശഖ്‌ദർ- ഹിമാചൽ പ്രദേശ് ഹൈക്കോടതി