Kerala Onam Ration: ഓണക്കാലത്ത് റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ അരി: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Kerala Onam Special Ration: ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കാർഡുടമകൾക്ക് മുൻപുണ്ടായിരുന്ന ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല.

Kerala Onam Ration: ഓണക്കാലത്ത് റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ അരി: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

പ്രതീകാത്മക ചിത്രം

Published: 

02 Jul 2025 | 06:51 AM

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ അരി അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കാർഡ് ഉടമകൾക്കും അഞ്ച് കിലോഗ്രാം അരി വീധം അധികമായി നൽകണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം.

നിലവിലുള്ള സംവിധാനത്തിൽ മാറ്റംവരുത്തി, കേരളത്തിന്റെ മാത്രം ആവശ്യം പ്രത്യേകം പരിഗണിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കാർഡുടമകൾക്ക് മുൻപുണ്ടായിരുന്ന ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ലെന്നാണ് വിവരം.

അതേസമയം, ഒക്ടോബറിൽ സംസ്ഥാനത്ത് നടക്കുന്ന പൊതുഭരണവകുപ്പിന്റെ 60–ാം വാർഷികാഘോഷത്തിൽ പങ്കെടുക്കുമെന്ന് പ്രഹ്ലാദ് ജോഷി ഉറപ്പുനൽകിയതായി ജി ആർ അനിൽ അറിയിച്ചു. അതേസമയം കേന്ദ്രത്തിൽനിന്ന് കൂടിയ വിലയ്ക്ക് അരിവാങ്ങുന്ന കാര്യം സർക്കാർ ആലോചിച്ച് തീരുമാനിക്കുമെന്നും, ഓണവിപണിയിൽ അരിവില പിടിച്ചുനിർത്താനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ കേരളത്തിൻ്റെ മറ്റൊരു ആവശ്യം കേന്ദ്രം അം​ഗീകരിച്ചിട്ടുണ്ട്. റേഷൻ കടകളിലെ ഇ–പോസ് മെഷീന്റെ സാങ്കേതിക നവീകരണത്തിനുള്ള സമയപരിധി നീട്ടിണമെന്ന ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. അതിനിടെ കേരളത്തിന് 5676 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിരുന്നു. മണ്ണെണ്ണ ഏറ്റെടുക്കുന്നതിനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കുകയും ചെയ്തതാണ്. എന്നാൽ ഇത് സെപ്റ്റംബർ 30 വരെ നീട്ടിനൽകണമെന്ന ആവശ്യവും കേന്ദ്ര പെട്രോളിയം മന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു.

 

Loading...
Unable to load recommendations.
Follow Us
Related Stories
സാരി ഇല്ല കേട്ടോ! പ്രിയദർശിനി നൂറാംദിനം: ഡിപ്പോകളിൽ സാരി വിതരണമെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ആർടിസി
ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി
എന്റെ വയസ് 37 ആണ്, തന്ത​വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, യാത്ര വിവാദമാക്കേണ്ട: മന്ത്രി ജനീഷ്
Kerala Rain Alert: ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result Today: ഭാഗ്യനക്ഷത്രം ഉദിച്ചത് നിങ്ങളുടെ വീട്ടിലോ? ഇന്നത്തെ ‘ഭാഗ്യതാര’ ലോട്ടറി ഫലം പരിശോധിക്കാം
Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ