Palaruvi Express: ഇരിഞ്ഞാലക്കുടക്കാര്‍ക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനം; പാലരുവി എക്സ്പ്രസ്സിന് സ്റ്റോപ്പ്

Palaruvi Express stop at Irinjalakuda: ഇത് സംബന്ധിച്ച് റെയിൽവേ ബോർഡിന്റെ അനുമതി പുറത്തിറങ്ങി. പുതിയ സ്റ്റോപ്പ് സെപ്റ്റംബർ എട്ടിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

Palaruvi Express: ഇരിഞ്ഞാലക്കുടക്കാര്‍ക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനം; പാലരുവി എക്സ്പ്രസ്സിന് സ്റ്റോപ്പ്

പ്രതീകാത്മക ചിത്രം

Published: 

04 Sep 2025 07:08 AM

ഇരിഞ്ഞാലക്കുട: പാലരുവി എക്സ്പ്രസ്സിന് ഇരിഞ്ഞാലക്കുടയിൽ സ്റ്റോപ്പ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രലായം. ഇത് സംബന്ധിച്ച് റെയിൽവേ ബോർഡിന്റെ അനുമതി പുറത്തിറങ്ങി. പുതിയ സ്റ്റോപ്പ് സെപ്റ്റംബർ എട്ടിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഇതോടെ ദീർഘകാലമായുള്ള യാത്രക്കാരുടെ ആവശ്യമാണ് അം​ഗീകരിക്കപ്പെട്ടത്.

കേന്ദ്ര സഹമന്ത്രിയും തൃശ്ശൂരിൽനിന്നുള്ള ലോക്‌സഭാംഗവുമായ സുരേഷ് ഗോപി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഇരിങ്ങാലക്കുടയിൽ തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്‌പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച് ഓഗസ്റ്റ് 12-ന് സതേൺ റെയിൽവേയുടെ ഉത്തരവ് പുറത്ത് വന്നിരുന്നു. എന്നാൽ അതിൽ ഇരിങ്ങാലക്കുടയിൽ ഒരു തീവണ്ടിക്കും സ്റ്റോപ്പ് അനുവദിക്കാത്തതിൽ യാത്രക്കാർക്ക് നിരാശയുണ്ടായിരുന്നു.

റോബിൻ ബസ്സിന് വീണ്ടും കുരുക്ക്; കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് ആർടിഒ

റോബിൻ ബസ് വീണ്ടും തമിഴ്‌നാട് ആർടിഒയുടെ കസ്റ്റഡിയിൽ. റോഡ് ടാക്‌സ് അടയ്ക്കാത്തതിനാണ് ഇത്തവണ തമിഴ്‌നാട് ആർടിഒ ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ സമയത്താണ് ബസ് കസ്റ്റഡിയിൽ എടുത്തത്.

അതേസമയം ബസിന് ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും അതിനാൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബസ്സുടമയായ ഗിരീഷ് പറഞ്ഞു. നിയമലംഘനത്തിന്റെ പേരിൽ നിരവധി തവണ നിയമനടപടി നേരിട്ട് വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടതാണ് റോബിൻ ബസ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ