Sabarimala Special Train: ചെന്നൈ – കൊല്ലം ശബരി സ്പെഷ്യൽ ട്രെയിൻ; 16ന് സർവീസ് ആരംഭിക്കും, ടിക്കറ്റ് ബുക്ക് ചെയ്യാം
Chennai Kollam Sabarimala Special Train: കേരളത്തിൽ 10 സ്റ്റോപ്പുകളുള്ള ശബരി ട്രെയിൻ ഇരുദിശകളിലേക്കുമായി 20 സർവീസുകളാണ് ആകെ നടത്തുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ശബരിമല ദർശനത്തിനായി ചെന്നൈയിൽ നിന്നും, സേലം, ഈറോഡ് ഭാഗത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തർക്ക് പ്രയോജനപ്പെടുന്ന സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ- കൊല്ലം പാതയിൽ 16 മുതൽ 2027 ജനുവരി 26 വരെ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നതാണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല മണ്ഡലകാല തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു (Sabarimala Special Train). അയ്യപ്പഭക്തർക്കും ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മറ്റ് യാത്രികർക്കും ഏറെ ആശ്വാസകരമാകുന്നതാണ് ഈ പുതിയ പ്രഖ്യാപനം. യാത്രികർക്ക് ഐആർസിടിസി (IRCTC) വെബ്‌സൈറ്റ് വഴിയോ റെയിൽ വൺ ആപ്പ് വഴിയോ ഇപ്പോൾ തന്നെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
കേരളത്തിൽ 10 സ്റ്റോപ്പുകളുള്ള ശബരി ട്രെയിൻ ഇരുദിശകളിലേക്കുമായി 20 സർവീസുകളാണ് ആകെ നടത്തുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ശബരിമല ദർശനത്തിനായി ചെന്നൈയിൽ നിന്നും, സേലം, ഈറോഡ് ഭാഗത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തർക്ക് പ്രയോജനപ്പെടുന്ന സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ- കൊല്ലം പാതയിൽ 16 മുതൽ 2027 ജനുവരി 26 വരെ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നതാണ്.
ALSO READ: കോട്ടയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങൾ ഇങ്ങനെ…
ട്രെയിൻ സർവീസും സ്റ്റോപ്പുകളും
ചെന്നൈ സെൻ ട്രൽ-കൊല്ലം എക്സ്പ്രസ് (06119) 18 മുതൽ ജനുവരി 20 വരെ എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്കു 3.10ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20ന് കൊല്ലത്തെ എത്തിച്ചേരുന്നതാണ്. തിരിച്ചുള്ള ട്രെയിൻ (16120) 19 മുതൽ ജനുവരി 21 വരെ എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 10.40ന് കൊല്ലത്ത് നിന്നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. വെള്ളിയാഴ്ച രാവിലെ തിരുപ്പൂർ, പൊതനൂർ വഴി പാലക്കാട് എത്തുന്ന ട്രെയിനിന് കേരളത്തിൽ ആകെ 10 സ്റ്റോപ്പുകളാണുള്ളത്.
ചെന്നൈ സെൻട്രൽ-കൊല്ലം എക്സ്പ്രസ് (06083) 16 മുതൽ ജനുവരി 25 വരെ എല്ലാ തിങ്കളാഴ്ചയും രാത്രി 11.50ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും. തിരിച്ചുള്ള ട്രെയിൻ (06084) 17 മുതൽ ജനുവരി 26 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 6.45ന് കൊല്ലത്തു നിന്നു പുറപ്പെട്ട് അടുത്ത ദിവസം ചെന്നൈയിലെത്തും.
ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് സമയം: പാലക്കാട് -09:30, തൃശൂർ -11:07, ആലുവ -12:00, എറണാകുളം ടൌൺ -12:30, കോട്ടയം -01:37, ചങ്ങനാശേരി -01:56, തിരുവല്ല -02:10, ചെങ്ങന്നൂർ -02:23, മാവേലിക്കര -02:35, കായംകുളം -02:45, കൊല്ലം -04:30 എന്നിങ്ങനെയാണ് കേരളത്തിലുള്ള സ്റ്റോപ്പുകളിൽ ശബരി എക്സ്പ്രെസ് എത്തുന്ന സമയക്രമം.
കൊല്ലം – ചെന്നൈ എഗ്മോർ എക്സ്പ്രസ് സമയം: ട്രെയിൻ നമ്പർ 06118 കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ നവംബർ 20 മുതൽ ജനുവരി 22 വരെയുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുക. വെള്ളിയാഴ്ചകളിൽ വൈകീട്ട് 06:45ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് 12:30നാണ് ചെന്നൈയിലെത്തിച്ചേരും. കായംകുളം -07:15, മാവേലിക്കര -07 :32, ചെങ്ങന്നൂർ 07:42, തിരുവല്ല 07:44, ചങ്ങനാശേരി 07:55, കോട്ടയം 08:12, എറണാകുളം ടൌൺ 09:40, ആലുവ 10:07, തൃശൂർ 11:20, പാലക്കാട് 01:30 എന്നിങ്ങനെയാണ് തിരിച്ചുള്ള സർവീസിലെ സമയക്രമം.
English Summary:
In view of the rush during the Sabarimala Mandalakalam season, a special train has been announced from Chennai to Kollam. This new announcement comes as a great relief to Ayyappa devotees and other passengers traveling from Chennai to Kerala.