Chingam 1 Importance: നാളെ ചിങ്ങം പിറക്കും, മലയാളിയുടെ കൊല്ലം കണക്കിന് 1201 വയസ്സ്, അധികം കിട്ടിയ വസന്തകാലമുൾപ്പെടെ ചിങ്ങത്തെപ്പറ്റി അറിയേണ്ടതെല്ലാം

Malayalam Era Kollavarsham Turns 1201: കൊല്ലവർഷം 825 ലാണ് ആരംഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഇതനുസരിച്ച് 1200 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നമ്മൾ..

Chingam 1 Importance: നാളെ ചിങ്ങം പിറക്കും, മലയാളിയുടെ കൊല്ലം കണക്കിന് 1201 വയസ്സ്, അധികം കിട്ടിയ വസന്തകാലമുൾപ്പെടെ ചിങ്ങത്തെപ്പറ്റി അറിയേണ്ടതെല്ലാം

Chinjam 1

Published: 

16 Aug 2025 16:11 PM

കൊച്ചി: മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതയുള്ള ഒന്നാണ് ചിങ്ങം ഒന്ന്. പുതിയൊരു കൊല്ലവർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു എന്നതിലപ്പുറം ഇത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാത്ത ഒരു ബന്ധത്തിന്റെ ആഘോഷം കൂടിയാണ്.

ഇത് വെറുമൊരു പുതുവർഷം അല്ല മറിച്ച് 1200 വർഷത്തെ കാർഷിക പാരമ്പര്യത്തിന്റേയും സാംസ്കാരിക പൈതൃകത്തിന്റേയും തുടർച്ച കൂടിയാണ്. കൊല്ലവർഷം 825 ലാണ് ആരംഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഇതനുസരിച്ച് 1200 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നമ്മൾ…

 

കൊല്ലവർഷം കേരളത്തിന്റെ സ്വന്തം കലണ്ടർ

 

കൊല്ലവർഷം ആരംഭിച്ചത് എ ഡി 825 ലാണ്. അന്ന് വേണാട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമ്മയുടെ കാലത്താണ് ഇത് ആരംഭിച്ചത്. ഇതിന് പിന്നിൽ പല ഐതിഹ്യങ്ങളും ചരിത്രപരമായ കാരണങ്ങളുമുണ്ട്. ഓരോ മലയാള മാസത്തിനും പ്രകൃതിയിലെയും കാലാവസ്ഥയിലെയും മാറ്റങ്ങളുമായി ഏറെ ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്.

Also read – അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമോ? വ്യക്തത വരുത്തി ബാലാവകാശ കമ്മീഷൻ

ചിങ്ങം എന്ന് പറയുന്നത് ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ ആണ് വരുന്നത്. കന്നിയാകട്ടെ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലും. ഓരോ മാസങ്ങൾക്കും ആ സമയത്തെ പ്രകൃതിയുമായി അഭേദ്യമായി ബന്ധമാണ് ഉള്ളത്.

 

ചിങ്ങം അധികം കിട്ടിയ വസന്തം

 

സാധാരണ വസന്ത കാലമല്ല ചിങ്ങത്തിലുള്ളത്. അല്പകാലത്തേക്ക് മാത്രം പ്രകൃതി കേരളത്തിന് അധികമായി നൽകിയ വസന്തകാലം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചിങ്ങം ഒന്ന് മലയാളിയുടെ പുതുവർഷം എന്നതിന് പുറമേ കർഷക ദിനം കൂടിയാണ്. കനത്ത മഴ മാഞ്ഞു പ്രകൃതി തെളിഞ്ഞ കാലാവസ്ഥയിലേക്ക് മാറുന്ന സമയമാണിത്. ഈ തെളിഞ്ഞ അന്തരീക്ഷം പുതിയ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നു. ഈ സമയത്ത് പൂക്കളും ശലഭങ്ങളും എല്ലാമായി വസന്തകാലം വന്ന പ്രതീതി ഉണ്ടാകുന്നു.

 

ഓണക്കാലം

 

ചിങ്ങമാസത്തിലാണ് ഓണം എത്തുന്നത്. അത്തം മുതൽ 10 ദിവസം പൂക്കളം ഇട്ടാണ് ഓണം നമ്മൾ ആഘോഷിക്കുന്നത്. പുതുവർഷം എന്നതിലുപരി കേരളത്തിന്റെ സാംസ്കാരിക കാർഷിക ജീവിത രീതിയിലും ഏറെ ആഴത്തിൽ ഒരു സ്ഥാനം ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും