AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSEB Warning: കനത്ത മഴ; രാത്രി പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണം; ജനങ്ങൾക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

KSEB Issues Warning to Public: ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പുകൾ വീണോ മറ്റോ വൈദ്യുതിക്കമ്പികൾ പൊട്ടാനും ചാഞ്ഞുകിടക്കാനും സാധ്യത ഉള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

KSEB Warning: കനത്ത മഴ; രാത്രി പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണം; ജനങ്ങൾക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: PTI
nandha-das
Nandha Das | Published: 16 Aug 2025 21:46 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്റും മഴയും ശക്തമായ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പുകൾ വീണോ മറ്റോ വൈദ്യുതിക്കമ്പികൾ പൊട്ടാനും ചാഞ്ഞുകിടക്കാനും സാധ്യത ഉള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

മഴയത്തും മറ്റും പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസരങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യത ഉണ്ട്. അതിനാൽ അതിനടുത്ത് പോവുകയോ സ്പ‌ർശിക്കുകയോ ചെയ്യരുത്. സർവീസ് വയർ, സ്റ്റേ വയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവ സ്‌പർശിക്കരുതെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൈദ്യുതി അപകടമോ അല്ലെങ്കിൽ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ചും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: അപകടകരമായ രീതിയിൽ ജലനിരപ്പ്; വിവിധ നദികളിൽ യെല്ലോ അലേർട്ട്

അതേസമയം, അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് നദികളിൽ ജലസേചന വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ), പത്തനംതിട്ടയിലെ അച്ചൻകോവിൽ (കല്ലേലി, കോന്നി ജിഡി ജംക്ഷൻ), പാലക്കാടിലെ ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷൻ), തൃശൂരിലെ ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ) എന്നീ നദികളിലാണ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചത്. ഈ നദികളുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.