CJ Roy Death: സി.ജെ.റോയിയുടെ മരണം: അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ

CJ Roy Death: കടബാധ്യതയെ കുറിച്ചോ സാമ്പത്തിക പ്രയാസങ്ങൾ ഉള്ളതായോ കുടുംബത്തിനോ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിയില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.....

CJ Roy Death: സി.ജെ.റോയിയുടെ മരണം: അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ

Cj Roy (2)

Published: 

31 Jan 2026 | 09:27 PM

വ്യവസായി സി ജെ റോയിയുടെ മരണത്തിന് കാരണം അഡീഷണൽ കമ്മീഷണറുടെ മാനസികമായ പീഡനം എന്ന് റോയിയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ സമ്മർദ്ദം ഉണ്ടായിട്ടില്ല നിയമപരമായി നടപടികൾ മാത്രമാണ് സ്വീകരിച്ചത്, ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും ആദായനികുതി വകുപ്പും വ്യക്തമാക്കി. അതേസമയം റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേകസംഘം രൂപീകരിച്ചു.

ജോ.കമ്മീഷണര്‍, രണ്ട് എസ്.പിമാര്‍ എന്നിവര്‍ സംഘത്തില്‍. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് റോയിയുടെ ഡയറി കസ്റ്റഡിയിലെടുത്തു. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. എന്നാൽ കടബാധ്യതയെ കുറിച്ചോ സാമ്പത്തിക പ്രയാസങ്ങൾ ഉള്ളതായോ കുടുംബത്തിനോ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിയില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാഗമായി മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി സഹോദരൻ സി ജെ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കൂടാതെ  മരണത്തിൽ ഔദ്യോഗികമായി കമ്പനിയും പരാതി നൽകിയിട്ടുണ്ട്. ഗ്രൂപ്പ് ഡയറക്ടറായ ടിജെ ജോസഫ് നൽകിയ പരാതിയിലും ഇതേ ആരോപണമുണ്ട്. കേസിലെ ദുരോഹതയും വ്യാപ്തിയും കണക്കിലെടുത്താണ് സംഭവം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നെഞ്ചിന്റെ ഇടതുവശത്ത് വെടിവെച്ച് അഞ്ചാം വാരിയലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുടച്ചു കയറിയാണ് അദ്ദേഹം മരിച്ചത്. മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. തുടർന്ന് സംസ്കാരം നാളെ ബംഗ്ലൂരിൽ നടക്കും. അതേസമയം മരണവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം വേണം എന്ന് ആവശ്യമാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ഉയരുന്നത്. മൂന്നുദിവസമായി കോൺഫിഡൻസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട് എന്നും സംഭവത്തിൽ ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടുമെന്നും സിറ്റി പോലീസ് കമ്മീഷണർ സീമന്തകുമാർ അറിയിച്ചു. റോയിയുടെ 2 മൊബൈൽ ഫോണുകളും വെടിവെക്കാൻ വെച്ച് തോക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി