CJ Roy: സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്; അന്വേഷണം ഐടി ഉദ്യോഗസ്ഥരിലേക്ക്, മൊഴി രേഖപ്പെടുത്തും

Confident Group Chairman CJ Roy Funeral Today: കഴിഞ്ഞ മൂന്ന് ദിവസമായി റോയിയുടെ ഓഫീസിലും വസതിയിലും ഐടി ഉദ്യോ​ഗസ്ഥരുടെ പരിശോധന നടന്നിരുന്നു. പരിശോധനയ്ക്കിടെ തനിക്കുണ്ടായ മാനസിക വിഷമത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

CJ Roy: സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്; അന്വേഷണം ഐടി ഉദ്യോഗസ്ഥരിലേക്ക്, മൊഴി രേഖപ്പെടുത്തും

Cj Roy

Updated On: 

31 Jan 2026 | 06:57 AM

ബെംഗളൂരു: അന്തരിച്ച പ്രമുഖ വ്യവസായിയും കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിക്ക് (60) ഇന്ന് നാട് വിടചൊല്ലും. ബംഗളൂരു ബോറിംഗ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം രാവിലെ ഒൻപത് മണിയോടെ മൃതദേഹം കോറമംഗലയിലുള്ള സഹോദരൻ സി ജെ ബാബുവിന്റെ വസതിയിലെത്തിക്കും. ഇവിടെ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്നാകും സംസ്കാരം.

പൊതുദർശനത്തിന് ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കോറമംഗലയിൽ തന്നെയാകും സംസ്കാര ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ വസതിയിൽ അദ്ദേഹം സ്വയം വെടിയുതിർത്ത് മരിച്ചത്. അതേസമയം, സി ജെ റോയിയുടെ ആത്മഹത്യയിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പോലീസ്. ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ, കൊച്ചിയിൽ നിന്നെത്തിയ ഐടി സംഘത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.

ALSO READ: റോയിയുടെ മരണത്തിന് കാരണം ഐടി ഉദ്യോഗസ്ഥര്‍? സിനിമാതാരങ്ങളും സംശയനിഴലില്‍

കോൺഫിഡൻ്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു സെൻട്രൽ ഡിസിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി റോയിയുടെ ഓഫീസിലും വസതിയിലും ഐടി ഉദ്യോ​ഗസ്ഥരുടെ പരിശോധന നടന്നിരുന്നു. പരിശോധനയ്ക്കിടെ തനിക്കുണ്ടായ മാനസിക വിഷമത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കൂടാതെ ഓഫീസിലുണ്ടായിരുന്ന കോൺഫിഡൻ്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. സി ജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. വ്യവസായ ലോകത്തെ നടുക്കിയ ഈ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഫോറൻസിക്, ബാലിസ്റ്റിക് വിദഗ്ധരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച ലൈസൻസുള്ള തോക്കും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്