Malappuram Student Death: മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
Malappuram Student Death: മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ കുട്ടിയെ വീട്ടിൽ നിന്ന് വഴക്ക് പറയുകയും വിലക്കുകയും ചെയ്തിരുന്നു...

Malappuram (1)
മലപ്പുറം: മേലങ്ങാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. മേലങ്ങാടി മണ്ണാറിൽ സ്വദേശി ഫാത്തിമ ആണ് മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ കുട്ടിയെ വീട്ടിൽ നിന്ന് വഴക്ക് പറയുകയും വിലക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മുറിക്കുള്ളിൽ കയറി കതകടച്ച ശേഷം ആത്മഹത്യ ചെയ്തത്. തൊട്ടിൽ കെട്ടുന്ന ഹുക്കിൽ ഷാൾ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കൊല്ലത്ത് അമ്മയും സുഹൃത്തും ചേർന്ന് 13 കാരനെ മർദ്ധിച്ചു
കൊല്ലം അഞ്ചലിൽ 13 കാരന് ക്രൂരമർദ്ദനം. അമ്മയും ആൺ സുഹൃത്തും ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ കൂടാതെ മുത്തച്ഛനെയും ഇവരും ചേർന്ന് മർദ്ദിച്ചു. കുട്ടിയുടെ ദേഹമാസകലം അടിയേറ്റത്തിന്റെ പാടുകൾ ആണുള്ളത്. കുട്ടിയുടെ ദേഹമാസകലം അടിയേറ്റത്തിന്റെ പാടുകളും ഉണ്ട്. കൂടാതെ കൈക്ക് പൊട്ടലും ഉണ്ട്. സംഭവത്തിൽ അമ്മയുടെ സുഹൃത്ത് കോട്ടയം വട്ടുകുളം കല്ലുപറമ്പിൽ ഇതിനെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെയും കൂട്ടി മുത്തച്ഛൻ അമ്മയെ താമസിക്കുന്ന വീട്ടിൽ എത്തിയതായിരുന്നു. അവിടെവച്ചാണ് സൗമ്യയും വിവരവും ചേർന്ന കുട്ടിയെയും മുത്തച്ഛനെയും മർദ്ദിച്ചത് എന്നാണ് പോലീസ് പറയുന്നത്. വിവരമറിഞ്ഞ് ഏരൂർ പോലീസ് സംഭവസ്ഥലത്തെ എത്തുകയും വിപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം കുട്ടിയെ മർദ്ദിച്ചതിനു അമ്മയുടെ പേരിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. മർദ്ദനമേറ്റ കുട്ടിയെ നാട്ടുകാർ ചേർന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുത്തച്ഛന് നിസ്സാര പരിക്കുകളാണുള്ളത്.